TRENDING:

ഭാവി വരനെ നിരീക്ഷിക്കാന്‍ ഡിറ്റക്ടീവിനെ ഏര്‍പ്പെടുത്തി യുവതി; 'ചതിക്കുന്നു'ണ്ടെന്നറിഞ്ഞപ്പോള്‍ 'സന്തോഷ'മെന്ന് വെളിപ്പെടുത്തല്‍

Last Updated:

ഭാര്യയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തുന്ന പുരുഷന്മാരാണ് തന്നെ കൂടുതലായി സമീപിക്കുന്നതെന്ന് യുവാവ് പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവാഹജീവിതത്തില്‍ പങ്കാളി വഞ്ചിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം കേസുകളിൽ വിവാഹം കഴിഞ്ഞ പങ്കാളിയോടുള്ള പ്രണയം നഷ്ടപ്പെടുകയും വിവാഹേതര ബന്ധത്തിലേക്ക് തിരിയുകയും ചെയ്യുന്നു. പ്രമുഖ സ്വകാര്യ ഡിറ്റക്ടീവായ ബല്‍ദേവ് പുരി വെളിപ്പെടുത്തിയ ഒരു കേസിന്റെ വിശദാംശങ്ങള്‍ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. കുറച്ചുനാള്‍ മുമ്പ് ഒരു സ്ത്രീ തന്നെ ഏല്‍പ്പിച്ച കേസിനെക്കുറിച്ചാണ് അദ്ദേഹം വിവരിച്ചത്. വെറോണ മാച്ച്‌മേക്കിംഗിന്റെ യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ കേസിനെക്കുറിച്ച് പുരി വെളിപ്പെടുത്തിയത്.
News18
News18
advertisement

താനുമായി വിവാഹം ഉറപ്പിച്ച യുവാവ് ഏതാനും നാളുകളായി ഒരു പ്രത്യേക നഗരത്തിലേക്ക് മിക്കപ്പോഴും യാത്ര ചെയ്യുന്നുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷിക്കാനുമാണ് സ്വകാര്യ ഡിറ്റക്ടീവിനെ അവര്‍ ചുമതല ഏല്‍പ്പിച്ചത്. അന്വേഷണത്തിനിടെ ഭാവി വരന്‍ യുവതിയെ വഞ്ചിക്കുകയാണെന്ന് പുരി കണ്ടെത്തി. എന്നാല്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ യുവതി അസ്വസ്ഥയായൊന്നുമില്ലെന്നും ഇത് അത്ഭുതപ്പെടുത്തിയെന്നും പുരി പറഞ്ഞു.

താന്‍ ഒരു 'ബൈസെക്ഷ്വൽ'(ഒരേ സമയം രണ്ടുലിംഗത്തിലും പെട്ടയാളോട് ആകർഷണം തോന്നുന്ന അവസ്ഥ) ആണെന്നും ഈ ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുവതി പുരിയോട് പറഞ്ഞു. താന്‍ അദ്ദേഹത്തെ തന്നെ വിവാഹം കഴിക്കുമെന്നും ആ ബന്ധത്തില്‍ കുട്ടികളുണ്ടാകുമെന്നും അതേസമയം തന്നെ മറ്റൊരാളുമായി ബന്ധം നിലനിര്‍ത്തുമെന്നും യുവതി പറഞ്ഞു. യുവതിയുടെ മറുപടി തന്നെ അത്ഭുതപ്പെടുത്തിയതായും പുരി കൂട്ടിച്ചേര്‍ത്തു.

advertisement

''ആ പെണ്‍കുട്ടി ഞങ്ങളുടെ അടുത്തുവന്നിട്ട്, സാർ താന്‍ അടുത്ത് വിവാഹം കഴിക്കാന്‍ പോകുകയാണെന്നും അതിനാല്‍ വരനെ കുറിച്ച് അന്വേഷിക്കണമെന്നും പറഞ്ഞു. കാരണം, അദ്ദേഹം ഇടയ്ക്കിടയ്ക്ക് വിദേശ സന്ദര്‍ശനത്തിന് പോകുന്നു. പ്രത്യേകിച്ച് ഒരു നഗരം തന്നെയാണ് മിക്കപ്പോഴും സന്ദര്‍ശിക്കുന്നതെന്നും പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ അന്വേഷിക്കാമെന്നും അറിയിച്ചു. യുവതിയുടെ ഭാവി വരന്‍ വിദേശത്ത് ഒരു സ്ഥലത്തേക്കാണ് സ്ഥിരമായി പോയിരുന്നതെന്ന് ഞങ്ങൾ കണ്ടെത്തി. അവിടെ പോകുമ്പോഴെല്ലാം അയാളുടെയൊപ്പം മറ്റൊരു സ്ത്രീ കൂടിയുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആ സ്ത്രീയോടൊപ്പം താമസിക്കുമ്പോഴെല്ലാം സാമ്പത്തികമായും ശാരീരികമായും എല്ലാവിധത്തിലും അയാള്‍ അവരെ പിന്തുണയ്ക്കുന്നതായും മനസ്സിലാക്കി,'' പുരി പറഞ്ഞു.

advertisement

''ഇതിന് ശേഷം ജോലി ഏല്‍പ്പിച്ച യുവതിയുടെ പക്കല്‍ ഞങ്ങള്‍ എത്തി. ഞങ്ങളുടെ കണ്ടെത്തലുകള്‍ അവരെ അറിയിച്ചു,'' പുരി പറഞ്ഞു. അപ്പോള്‍ ഇക്കാര്യത്തില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും താൻ ബൈസെക്ഷ്വല്‍ ആണെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ഇക്കാര്യം തന്റെ ഭാവി വരന്‍ അറിയുമെന്നും ഇപ്പോള്‍ തനിക്ക് സമാധാനമായെന്നും ഒരു ടെന്‍ഷനുമില്ലെന്നും യുവതി പറഞ്ഞതായും പുരി കൂട്ടിച്ചേര്‍ത്തു.

''ഇനി ഞാന്‍ ഉറപ്പായും അവനെ വിവാഹം കഴിക്കും. അവനോടൊപ്പം താമസിക്കുകയും ചെയ്യും. ആ ബന്ധത്തില്‍ കുട്ടികളുണ്ടാകുകയും ചെയ്യും. എന്നാല്‍ അതേസമയം മറ്റൊരാളോടൊപ്പം സമയം ചെലവഴിക്കുകയും സമൂഹവുമായുള്ള ബന്ധം നിലനിര്‍ത്തുകയും ചെയ്യും,'' യുവതി പുരിയോട് പറഞ്ഞു. ഇത്തരമൊരു കേസ് തങ്ങളെ തേടി വരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബല്‍ദേവ് പുരി കൂട്ടിച്ചേര്‍ത്തു.

advertisement

പുരിയുടെ അഭിമുഖത്തിന്റെ വീഡിയോ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലയായത്. ഇന്ന് എന്തൊക്കെയാണ് കേള്‍ക്കേണ്ടി വരുന്നതെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ചുറ്റുപാട് മുഴുവന്‍ പൂര്‍ണമായും മാറിയെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭാര്യയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തുന്ന പുരുഷന്മാരാണ് തന്നെ കൂടുതലായി സമീപിക്കുന്നതെന്ന് പുരി പറഞ്ഞു. മൂന്ന് വര്‍ഷത്തോളം അന്വേഷണം നടത്തി ഒടുവില്‍ ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടെത്തി നല്‍കിയ സംഭവവും പുരി അഭിമുഖത്തില്‍ വിശദീകരിച്ചു.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭാവി വരനെ നിരീക്ഷിക്കാന്‍ ഡിറ്റക്ടീവിനെ ഏര്‍പ്പെടുത്തി യുവതി; 'ചതിക്കുന്നു'ണ്ടെന്നറിഞ്ഞപ്പോള്‍ 'സന്തോഷ'മെന്ന് വെളിപ്പെടുത്തല്‍
Open in App
Home
Video
Impact Shorts
Web Stories