റിക്ഷാക്കാരന്റെ തോളിൽ തലവച്ച യുവതി സ്വകാര്യഭാഗത്ത് സ്പർശിക്കുന്നതാണ് വീഡിയോയിൽ. റിക്ഷയുടെ സമീപത്ത് നിൽക്കുന്ന അയാൾ തെറ്റായ രീതിയിൽ യാതൊന്നും ചെയ്യുന്നില്ല. ഇരുവരും പരസ്പരം എന്തോ സംസാരിക്കുന്നുണ്ട്. എന്നാൽ സംഭാഷണം വ്യക്തമല്ല. അകലെ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ ഒട്ടേറേ പേരാണ് കണ്ടത്. അപ്ലോഡ് ചെയ്ത് ഏറെ വൈകാതെ വീഡിയോ വൈറലായി. ”ഈ വിഡിയോയിൽ കാണുന്ന കഥാപാത്രങ്ങൾ തിരിച്ചായിരുന്നെങ്കില്‍ എന്തു സംഭവിക്കും എന്ന് സങ്കൽപിക്കുക. മിക്കവാറും റിക്ഷാക്കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നേനേ”- ഒരു റെഡ്ഡിറ്റ് യൂസർ കുറിച്ചു. ”ഇത് ക്രൂരമായിപ്പോയി. എന്ത് ചെയ്യണമെന്ന് അറിയാതെ അദ്ദേഹം സ്തബ്ധനായി നിൽക്കുന്നു”- വീഡിയോ കണ്ട മറ്റൊരാൾ കുറിച്ചു.
advertisement
നേരത്തെ തന്റെ പുരുഷ സുഹൃത്തിന് ഡൽഹി മെട്രോയിൽ വച്ചുണ്ടായ മോശം അനുഭവം യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് വൈറലായിരുന്നു. മധ്യവയസ്കൻ യുവതിയുടെ പുരുഷസുഹൃത്തിന്റെ തുടയിൽ കൈവെച്ചപ്പോൾ അബദ്ധത്തിൽ സംഭവിച്ചതെന്നാണ് ആദ്യം കരുതിയത്. പിന്നീട് കൈ സ്വകാര്യഭാഗത്തേക്ക് നീളുകയും ‘ഞാൻ നിങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യണമോ?’ എന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തു. ഇതോടെ തന്റെ സുഹൃത്ത് സ്തബ്ധനായിപ്പോയെന്നും യുവതി കുറിച്ചു.
Summary: A video which is circulation on social media and has shocked people online shows a Delhi woman inappropriately touching a rickshaw puller and making sexual advances towards him as they both stand on the road.