എന്നാല്‍, കടയിലുള്ള എല്ലിയുടെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോകാന്‍ കടയുടമ സമ്മതിച്ചില്ല. ഇത് അവരെ ബുദ്ധിമുട്ടിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്റെ സാധനങ്ങള്‍ തിരികെ നല്‍കാന്‍ എല്ലി പറയുന്നത് വൈറലായ വീഡിയോയില്‍ കേള്‍ക്കാം. ഈ സാധനങ്ങള്‍ എടുക്കാന്‍ എല്ലി കടയുടെ പുറകുവശത്തേക്ക് പോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, അത് എടുക്കാന്‍ സമ്മതിക്കാതെ കടയിലെ ഒരു മനേജര്‍ അവരെ തടയുന്നുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് കടയിലുള്ള ഒരു കസേരയെടുത്ത് ഒരു മാനേജറുടെ നേരെ എല്ലി എറിയാന്‍ ശ്രമിക്കുന്നതും അത് അയാൾ തടയുന്നതും കാണാം. വീണ്ടും കടയുടെ പുറകിലേയ്ക്ക് പോകാന്‍ ശ്രമിക്കുന്ന എല്ലിയെ സഹപ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് കടയില്‍ നിന്ന് പുറത്തിറങ്ങാനെന്ന വ്യാജേന നടന്ന യുവതി പെട്ടെന്ന് തന്നെ പിറകോട്ട് വന്ന് കൗണ്ടറിന് മുകളിലൂടെ കയറി ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഈ ശ്രമവും മാനേജര്‍മാരിലൊരാള്‍ തടയുകയും എല്ലി അയാളെ തുടരെ ആക്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. തന്നെ പിടിച്ചുവയ്ക്കാന്‍ ശ്രമിച്ച മാനേജരെ എല്ലി ക്രൂരമായി മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്.
advertisement
അതേസമയം, മറ്റൊരാള്‍ പോലീസിനെ വിളിക്കാന്‍ പറയുന്നത് കേള്‍ക്കാം. തുടര്‍ന്ന് തന്റെ കോട്ട് എടുത്ത് അവര്‍ ഷോപ്പില്‍ നിന്ന് പോകുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ എല്ലി കടയില്‍ നിന്ന് ഇറങ്ങിയിരുന്നു. കടയുടമ എല്ലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നതായും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അവരുടെ ബാഡ്ജ് കണ്ടുകെട്ടിയതായും പോലീസിനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.