15-ാം വയസ്സില്‍ താന്‍ പത്താംക്ലാസ് പരീക്ഷ പാസായതോടെ വീട്ടില്‍ കല്യാണാലോചന തുടങ്ങിയെന്ന് ചന്ദ വീഡിയോയില്‍ പറഞ്ഞു. മകള്‍ക്ക് പ്രായപൂര്‍ത്തിയായെന്നും ഇനി അവള്‍ക്ക് വരനെ കണ്ടെത്തണമെന്നും ചന്ദയുടെ പിതാവ് തീരുമാനിച്ചു. അങ്ങനെ 16-ാം വയസ്സില്‍ ചന്ദയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പതിനേഴാം വയസ്സിലായിരുന്നു വിവാഹം.
പതിനെട്ടാം വയസ്സില്‍ ചന്ദ അമ്മയായി. പ്രസവശേഷം ചന്ദയുടെ ശരീരഭാരം അമിതമായി കൂടിയിരുന്നു. അമിതഭാരം കാരണം താന്‍ പലയിടത്തുനിന്നും കളിയാക്കല്‍ നേരിട്ടുവെന്നും അത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ചന്ദ പറഞ്ഞു.
advertisement
അപ്പോഴാണ് ശരീരഭാരം കുറയ്ക്കാന്‍ ജിമ്മില്‍ ചേരാന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് രവിയായിരുന്നു ഈ നിര്‍ദ്ദേശം നല്‍കിയതെന്ന് ചന്ദ പറഞ്ഞു.
തുടര്‍ന്ന് ചന്ദ വീടിനടുത്തുള്ള ഒരു ജിമ്മില്‍ ചേര്‍ന്ന് പരിശീലനം ആരംഭിച്ചു. പിന്നീട് പവര്‍ ലിഫ്റ്റിംഗിലും ചന്ദ കൈവെച്ചു. ഇതിഷ്ടമായതോടെ ആ മേഖലയില്‍ തന്നെ തുടരാന്‍ ചന്ദ തീരുമാനിച്ചു. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ പവര്‍ലിഫ്റ്റിംഗില്‍ നിരവധി മെഡലുകളും അംഗീകാരങ്ങളും ചന്ദയെ തേടിയെത്തി.
നിരവധി പേരാണ് ചന്ദയുടെ ജീവിതകഥ പറയുന്ന ഈ വീഡിയോ കണ്ടത്. 9 ലക്ഷം പേർ വീഡിയോ ഉതിനോടകം കണ്ടു കഴിഞ്ഞു. അയ്യായിരം പേര്‍ വീഡിയോയ്ക്ക് കമന്റിടുകയും ചെയ്തു. ചന്ദയ്ക്ക് എല്ലാ പിന്തുണയും നല്‍കിയ ഭര്‍ത്താവിനെയും ചിലര്‍ അഭിനന്ദിച്ചു.