വിചിത്രമായ പേര് കേൾക്കുമ്പോൾ നേരത്തേ മുതൽ ആളുകൾ ചിരിക്കുമായിരുന്നെങ്കിലും ഇപ്പോഴത്തേത് വലിയ തലവേദനയാണുണ്ടാക്കിയിരിക്കുന്നതെന്ന് കൊറോണ ന്യൂട്ടൺ പറയുന്നു. ഇംഗ്ലണ്ടിലെ ഓൽഥാമിലാണ് കുടുംബത്തോടൊപ്പം കൊറോണ ന്യൂട്ടൺ ഇപ്പോൾ താമസിക്കുന്നത്. ഒരു വർഷത്തോളമായി തന്റെ പേര് അറിയുമ്പോൾ ആളുകളിലുണ്ടാകുന്ന വ്യത്യസ്ത ഭാവങ്ങൾ കാരണം പൊല്ലാപ്പിലായിരിക്കുകയാണിവർ.
പേര് മൂലം ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് കൊറോണ പറയുന്നു, "മാസങ്ങൾക്ക് മുമ്പ് ഷോപ്പിങ്ങിന് പോയപ്പോഴാണ് ആദ്യത്തെ അനുഭവം. പേര് എന്താണെന്ന ചോദ്യത്തിന് കൊറോണ എന്ന് പറഞ്ഞതോടെ, കൂട്ടച്ചിരിയാണ് അവിടെ ഉയർന്നത്.". അന്നാണ് ശരിക്കും പെട്ടു എന്ന് കൊറോണയ്ക്ക് മനസ്സിലായത്.
advertisement
കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരന്തരം ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുകയാണ് കൊറോണ. മകളുടെ സ്കൂളിൽ എത്തിയപ്പോഴായിരുന്നു മറ്റൊരു ദുരനുഭവം. അധ്യാപികയ്ക്ക് മകൾ തന്നെ പരിചയപ്പെടുത്തിയപ്പോൾ അവരുടെ മുഖം വിളറിയെന്ന് യുവതി പറയുന്നു.
You may also like:Breaking കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
പുതിയ കാലത്ത് റസ്റ്റോറന്റിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. റസ്റ്റോറന്റുകളിൽ ടേബിൾ ബുക്ക് ചെയ്യാനായി പേര് പറയുമ്പോൾ പലരും വിശ്വസിച്ചിരുന്നില്ല. കബളിപ്പിക്കാൻ വേണ്ടി വിളിക്കുകയാണെന്നാണ് അവർ കരുതുന്നത്. പേര് കാരണമുണ്ടാകുന്ന പൊല്ലാപ്പുകൾ പലതും തമാശയായിട്ടാണ് കാണുന്നതെന്നും കൊറോണ പറയുന്നു. ബിൽ പേ ചെയ്യുമ്പോഴും പേര് എഴുതേണ്ടി വരുന്ന അവസരങ്ങളിലുമാണ് ശരിക്കും വെട്ടിലാകുന്നത്.
പേരിലെ തമാശ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് മകളാണ്. അമ്മ എന്ന് വിളിക്കുന്നതിന് പകരം മകളിപ്പോൾ കൊറോണ എന്നാണ് വിളിക്കുന്നത്. ആദ്യമായി തന്റെ പേര് കേൾക്കുമ്പോൾ ആരും വിശ്വസിക്കില്ല. പേര് കാരണം ആരെങ്കിലും ചിരിക്കുന്നുണ്ടെങ്കിൽ അത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് കൊറോണ പറയുന്നു.
പലപ്പോഴും തമാശയായിട്ടാണ് കാര്യങ്ങളെ കാണാറുള്ളതെങ്കിലും ചില മോശം അനുഭവങ്ങളും പേരിനെ ചൊല്ലി കൊറോണയ്ക്കുണ്ടായിട്ടുണ്ട്.
"അപരിചതമായ നമ്പരുകളിൽ നിന്ന് ചിലപ്പോൾ ആരെങ്കിലും വിളിക്കും. ലോകം മുഴുവൻ രോഗം പടർത്തിയപ്പോൾ എന്ത് തോന്നുന്നു എന്നൊക്കെയാണ് ചോദിക്കുന്നത്. എന്റെ നമ്പർ എവിടെ നിന്നാണ് ഇവർക്കൊക്കെ കിട്ടുന്നത് എന്നുപോലും അറിയില്ല. ചിലർ ഫോൺ ചെയ്ത് ആക്രോശിക്കും. എന്നിട്ട് കട്ട് ചെയ്യും. ഇതൊക്കെ അൽപ്പം വിഷമമുണ്ടാക്കുന്നുണ്ട്".
വൈറസുമായി തന്റെ പേരിന് ഒരു ബന്ധമില്ലെങ്കിലും ഈ പേര് ലഭിച്ചതിൽ താൻ അൽപ്പം നിർഭാഗ്യവതിയായിപ്പോയെന്നും കൊറോണ.
