Breaking കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

Last Updated:

ആരോഗ്യപരമായ കാരങ്ങൾ മുൻ നിർത്തി സ്ഥാനം ഒഴിയുന്നെന്നാണ് കോടിയേരി സി.പി.എം സെക്രട്ടേറിയറ്റിനെ അറിയിച്ചത്.

തിരുവനന്തപുരം:  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു. എ. വിജയരാഘവനാണ് പകരം താൽക്കാലിക ചുമതല. ആരോഗ്യപരമായ കാരങ്ങൾ മുൻ നിർത്തി സ്ഥാനം ഒഴിയുന്നെന്നാണ് കോടിയേരി സി.പി.എം സെക്രട്ടേറിയറ്റിനെ അറിയിച്ചത്. അവധി അനുവദിക്കണമെന്ന് ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരി ആരോഗ്യകാരണം ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു. കേടിയേരിയെ പിന്തിരിപ്പാൻ മറ്റു സെക്രട്ടറിയറ്റ് അംഗങ്ങൾ തയാറായുമില്ല. അതേസമയം മയക്ക് മരുന്ന് കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായ സംഭവത്തിൽ പാർട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ കേടിയേരിക്ക് പിന്തുണ നൽകി പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ രാജി സംബന്ധിച്ച് കോടിയേരി തന്നെ വ്യക്തിപരമായ തീരുമാനത്തിൽ എത്തുകയായിരുന്നെന്നാണ് വിവരം.
advertisement
ബെംഗളുരൂ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ മകൻ ബിനീഷ് കോടിയേരി എൻഫേഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധന നടത്ത‌ിയിരുന്നു. എന്നാൽ പ്രായപൂർത്തിയായ മകൻ ചെയ്ത തെറ്റിൽ തനിക്ക് പങ്കില്ലെന്നും താൻ ആ വീട്ടിലല്ല താമസിക്കുന്നതെന്നും കോടിയേരി വിശദീകരിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
Next Article
advertisement
പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രഘുനാഥ് മാഷേല്‍കര്‍ റിലയന്‍സിന് പ്രചോദനമായതെങ്ങനെയെന്ന് മുകേഷ് അംബാനി
പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രഘുനാഥ് മാഷേല്‍കര്‍ റിലയന്‍സിന് പ്രചോദനമായതെങ്ങനെയെന്ന് മുകേഷ് അംബാനി
  • ഡോ. രഘുനാഥ് മാഷേല്‍കറുടെ 54 ഓണററി പിഎച്ച്ഡികളും നവീകരണ ദര്‍ശനവും അനുമോദിച്ചു.

  • മാഷേല്‍കറുടെ ആശയങ്ങള്‍ റിലയന്‍സിന്റെ വളര്‍ച്ചക്കും സാങ്കേതിക നവീകരണത്തിനും പ്രചോദനമായി.

  • അനുകമ്പയും അറിവും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇന്ത്യയുടെ പുരോഗതിക്ക് വഴിയൊരുക്കുമെന്ന് അംബാനി.

View All
advertisement