TRENDING:

വനിതാ ബോസിന് വിവാഹിതനായ കീഴുദ്യോഗസ്ഥനോട് പ്രണയം; വിവാഹ മോചിതനാകാൻ നൽകിയത് 3.7 കോടി; പിന്നീട് സംഭവിച്ചത്

Last Updated:

ഒരു വർഷത്തിനുശേഷമാണ് ട്വിസ്റ്റുണ്ടായത്. വിചാരിച്ചതുപോലെ വിവാഹ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ‌ ഇരുവർക്കും കഴിഞ്ഞില്ല... പിന്നാലെ വിഷയം കോടതി കയറി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തന്റെ കീഴിൽ‌ ജോലി ചെയ്യുന്ന വിവാഹിതനായ ജീവനക്കാരനുമായി വനിതാ ബോസിന് കടുത്ത പ്രണയം. തങ്ങൾക്ക് വിവാഹം ചെയ്യണമെങ്കിൽ ജീവനക്കാരന്റെ വിവാഹ ബന്ധം ഒഴിയേണ്ടതുണ്ടായിരുന്നു. ഇതിനായി വനിതാ ബോസ് നല്‍കിയത് 3.7 കോടി രൂപ. വിവാഹിതയായ തന്‍റെ കീഴുദ്യോഗസ്ഥന് ഭാര്യയിൽ നിന്നും വിവാഹമോചനം നേടാനും ജീവിതകാലം മുഴുവൻ അയാളോടൊപ്പം ജീവിക്കാനുമായി മൂന്ന് ദശലക്ഷം യുവാൻ (ഏകദേശം 3.7 കോടി രൂപ) നൽകിയെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതീകാത്മക ചിത്രം)
പ്രതീകാത്മക ചിത്രം)
advertisement

തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിങ്ങിലാണ് സംഭവം. ഷു എന്ന് വിളിപ്പേരുള്ള വനിതാ സംരംഭക, തന്‍റെ കീഴുദ്യോഗസ്ഥനായ ഹി എന്നയാളുമായി പ്രണയത്തിലായി. ഷുവും ഹിയും വിവാഹിതരായിരുന്നു. എന്നാല്‍ ഹിയോട് പ്രണയം തോന്നിയ ഷു, തന്‍റെ വിവാഹ ബന്ധം അവസാനിച്ചു. അവര്‍ ഡൈവേഴ്സിന് അപേക്ഷിക്കുകയും ബന്ധം വേര്‍പെടുത്തുകയും ചെയ്തു. പിന്നാലെ ഹിയെയും അവര്‍ വിവാഹബന്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നാലെ ഹിയും വിവാഹമോചനത്തിന് ഫയല്‍ ചെയ്തു. ഇതോടെയാണ് ഹിയുടെയും ഭാര്യ ചെന്നിന്‍റെയും കുട്ടിയുടെ പഠനത്തിനായി ഷു, 3.7 കോടി രൂപ ചെന്നിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചത്.

advertisement

പിന്നാലെ ഷുവും ഹിയും വിവാഹിതരായി. എന്നാൽ ആ വിവാഹ  ബന്ധം ആഗ്രഹിച്ചതുപോലെ മുന്നോട്ടുകൊണ്ടു പോകാന്‍ ഷുവിന് കഴിഞ്ഞില്ല. അവര്‍ വെറും ഒരു വര്‍ഷത്തിന് ശേഷം ഹിയെ വിവാഹ മോചനം ചെയ്യാന്‍ ആഗ്രഹിക്കുകയും പിന്നാലെ വിവാഹ മോചനത്തിന് ഹര്‍ജി നല്‍കുകയും ചെയ്തു. അവിടെ കൊണ്ടും തീര്‍ന്നില്ല. ഹിയും ചെന്നും തമ്മിലുള്ള വിവാഹ മോചനത്തിന് നല്‍കിയ 3.7 കോടി രൂപ തനിക്ക് തിരികെ വേണമെന്ന് ഷു ആവശ്യപ്പെടുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ട ഷു കോടതി കയറി. ഹിയും ചെന്നും കോടതിയിലെത്തി. പണം അസാധുവായ സമ്മാനമാണെന്നും അത് തിരികെ കൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

advertisement

എന്നാല്‍, ഹിയും ചെന്നും മേല്‍ക്കോടതിയില്‍ അപ്പീൽ പോയി. എന്നാല്‍ ചെന്നിന് പണം കൈമാറിയെന്ന് തെളിയിക്കുന്ന രേഖകളാന്നും ഷുവിന് കോടതിയിൽ ഹാജരാക്കാന്‍ കഴിഞ്ഞില്ല. വിവാഹമോചന നഷ്ടപരിഹാരത്തിനും കുട്ടികളുടെ സംരക്ഷണത്തിനുമായി ഹി, ചെന്നിന് നൽകിയ സ്വകാര്യ പണമാണതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതോടെ കോടതി ഷുവിന്‍റെ അപേക്ഷ തള്ളി. പിന്നാലെ കേസ് ചൈനീസ് സമൂഹ മാധ്യമങ്ങളിലും വൈറലായി. പണത്തിന്റെ ഹുങ്കിൽ ഒരു കുടുംബം തകർക്കുകയായിരുന്നു സംരംഭകയെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ‌ ഉയരുന്നത്.

Summary: A female entrepreneur's unusual love story has captured the attention of Chinese social media. She fell in love with her married employee and gave him three million yuan (approximately Rs 3.7 crore) to divorce his wife and be with her, according to a report by the South China Morning Post.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വനിതാ ബോസിന് വിവാഹിതനായ കീഴുദ്യോഗസ്ഥനോട് പ്രണയം; വിവാഹ മോചിതനാകാൻ നൽകിയത് 3.7 കോടി; പിന്നീട് സംഭവിച്ചത്
Open in App
Home
Video
Impact Shorts
Web Stories