'' എന്റെ ചില സുഹൃത്തുക്കള്‍ ഇന്നലെ പുറത്തേക്ക് പോയിരുന്നു. കൂട്ടത്തിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ സുഹൃത്താണ് ബില്ലിന്റെ കൃത്യമായ കണക്കുകളടങ്ങിയ എക്‌സല്‍ ഷീറ്റ് തയ്യാറാക്കി അയച്ചുതന്നത്. ഈ രീതി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു,'' എന്നാണ് യുവതിയുടെ കുറിപ്പ്. എക്‌സല്‍ ഷീറ്റിന്റെ ചിത്രവും കുറിപ്പിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം Splitwise പോലെയുള്ള ഡിജിറ്റല്‍ ആപ്പ് ഉപയോഗിക്കുന്നതല്ലേ ഉചിതമെന്ന് ചിലര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.എന്നാല്‍ എക്‌സല്‍ ഷീറ്റ് തയ്യാറാക്കാന്‍ തനിക്ക് അഞ്ച് മിനിറ്റ് പോലും വേണ്ടിവന്നില്ലെന്ന് യുവതിയുടെ സുഹൃത്ത് പറഞ്ഞു.
advertisement
''Splitwise ഉപയാഗിക്കുന്നതിന് മുമ്പ് ആരൊക്കെ എത്ര വീതം നല്‍കണമെന്ന് ആദ്യം വിഷ്വലൈസ് ചെയ്യണം. അതിന് ശേഷം കണക്കുകള്‍ നല്‍കണം. ആര്‍ക്കിടയിലാണ് പണം വിഭജിക്കേണ്ടതെന്ന് കണക്കൂകൂട്ടണം. ഇതിനൊക്കെ ഒരുപാട് സമയം കളയേണ്ടി വരും. ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്,'' യുവതിയുടെ സുഹൃത്ത് പറഞ്ഞു.
നിരവധി പേരാണ് യുവതിയുടെ പോസ്റ്റില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. ഈ നൂതന ആശയം വളരെയധികം സഹായകമാണെന്ന് ചിലര്‍ കമന്റ് ചെയ്തു.
'' ഈ രീതി കൊള്ളാം. ഇക്കഴിഞ്ഞ ദിവസം ഞാനും സുഹൃത്തുക്കളും പുറത്ത് കറങ്ങാന്‍ പോയി. ശേഷം ക്രഡിറ്റ് പോയിന്റ് സ്വന്തമാക്കുന്നതിനായി ബില്ല് അടയ്ക്കാന്‍ ഞാനടക്കമുള്ളയാളുകള്‍ കൈയുയര്‍ത്തി. ഒടുവില്‍ ബില്ല് അടയ്ക്കുന്നതിന്റെ പേരില്‍ ഞങ്ങള്‍ക്കിടയില്‍ തര്‍ക്കമായി. ബാക്കിയുള്ളവര്‍ തങ്ങള്‍ നല്‍കേണ്ട തുക യുപിഐ വഴി അയച്ചുതരികയായിരുന്നു,'' ഒരാള്‍ കമന്റ് ചെയ്തു.''എന്റെ സഹപ്രവര്‍ത്തകര്‍ സമാനമായ രീതിയാണ് പിന്തുടരുന്നത്. ബില്ല് വന്നാല്‍ ആ തുക ഞങ്ങള്‍ക്കിടയില്‍ തുല്യമായി വിഭജിക്കും,'' മറ്റൊരാള്‍ കമന്റ് ചെയ്തു.