ഒരു യാത്രക്കാരൻ റെക്കോർഡു ചെയ്‌ത വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഈസിജെറ്റ് എന്ന യാത്രാ വിമാനത്തിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ നിലപാട് എടുത്തു. ഇതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരേ ചുമയ്ക്കുകയുമായിരുന്നു.
വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് വിമാനത്താവളത്തില്‍ നിന്ന് എഡിന്‍ബര്‍ഗിലേക്കുള്ള യാത്രാ വിമാനത്തിനുള്ളില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. 'കൊറോണ ആണെങ്കിലും അല്ലെങ്കിലും എല്ലാവരും മരിക്കും' എന്ന് അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. സ്ത്രീയെ പിന്നീട് പോലീസെത്തി ബലമായി പിടിച്ചു കൊണ്ടു പോയി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 21, 2020 5:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video വിമാനത്തില്‍ മാസ്‌ക് ധരിക്കാതെ പ്രവേശിച്ചു; ചോദ്യം ചെയ്ത ജീവനക്കാരുടെ മുഖത്ത് യുവതി തുപ്പി
