ബ്രയിൻ മോഗ് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ ചിത്രീകരിച്ചത്. നെക്സ്റ്റ് ഡോർ എന്ന മറ്റൊരു ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. വളരെ തിരക്കേറിയ ട്രാഫിക്ക് സിഗ്നലുള്ള ജംഗ്ഷനിൽ ആയിരുന്നു സംഭവം. കാറുകൾ നിരനിരയായി സിഗ്നൽ കാത്തു നിൽക്കുന്നതും ഇതിനിടെ മൂന്ന് നായ്ക്കൾ എങ്ങോട്ട് നീങ്ങണം എന്ന് അറിയാതെ വാഹനങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇതിനിടെയാണ് ഒരു കറുത്ത എസ് യു വി കാറിൽ നിന്ന് യുവതി പുറത്തേക്ക് ഇറങ്ങി നായ്ക്കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചത്. സിഗ്നൽ ലഭിച്ചിട്ടും വാഹനം ജംഗ്ഷനിൽ നിർത്തിയായിരുന്നു രക്ഷാ പ്രവർത്തനം. കടന്നുപോകുന്ന വാഹനങ്ങൾക്ക് ഇടയിൽ നായ്ക്കൾ പെടാതിരിക്കാൻ യുവതി ശ്രദ്ധിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവരുടെ പരിശ്രമം കണ്ട് മറ്റൊരു യുവതിയും സഹായിക്കാനായി എത്തുന്നു. അൽപ്പ നേരത്തെ ശ്രമത്തിന് ശേഷമാണ് മുന്ന് നായ്ക്കളെയും വാഹനത്തിനുള്ളിലേക്ക് കയറ്റിയത്. രണ്ടു നായ്ക്കൾ സ്വമേധയാ വാഹനത്തിനുള്ളിൽ കയറിയപ്പോൾ ഒരു നായയെ കയ്യിൽ എടുത്താണ് കാറിനുള്ളിലാക്കിയത്. യുവതിയുടെ കാറിന് പിറകിലായി ഉണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
advertisement
മൃഗസ്നേഹികളായ ധാരാളം പേർ യുവതിയുടെ നടപടിയെ അഭിനന്ദിച്ച് വീഡിയോക്ക് താഴെ കമന്റുകളെഴുതി. കൃത്യമായ സമയത്ത് ഇടപെട്ട് മൂന്ന് നായ്ക്കളെയും രക്ഷിച്ച യുവതി അഭിനന്ദനം അർഹിക്കുന്നു എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.
You may also like:പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചതിന് നഷ്ടപരിഹാരമായി രണ്ട് ചോക്ലേറ്റ്; അജ്ഞാതനെതിരെ യുവതി
“വീഡിയോ കണ്ട് സങ്കടം തോന്നി. ഇതേ അവസ്ഥ തന്റെ വളർത്തുനായ്ക്കൾക്ക് വരുന്നത് ചിന്തിക്കാനാകുന്നില്ല. ഇത്തരം നന്മ നിറഞ്ഞ പ്രവൃത്തി ചെയ്യുന്നവരെ അവിടെ എത്തിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു,” മറ്റൊരാൾ കമന്റിൽ കുറിച്ചു. അതേസമയം തന്നെ നായ്ക്കളെ ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടുത്താൻ യുവതി ശ്രമിക്കുമ്പോൾ കാറിലിരുന്ന് വീഡിയോ ചിത്രീകരിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന തരത്തിലുള്ള വിമർശനങ്ങളും പോസ്റ്റിന് താഴെയുണ്ട്.
ഇതുവരെ 6 ലക്ഷത്തിൽ അധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ മാത്രം വീഡിയോ കണ്ടിരിക്കുന്നത്. 25,000 ത്തിൽ അധികം ലൈക്കും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.
