''കുറച്ച് വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്ക് സിറ്റി ഹിഞ്ചിൽ സൊഹ്‌റാൻ മംദാനിയുമായി തന്റെ പ്രൊഫൈൽ പൊരുത്തപ്പെട്ട് വന്ന സമയം യാദൃശ്ചികമായി ഓർമിച്ചു. അദ്ദേഹത്തിന്റെ ഉയരം അഞ്ച് അടി 11 ഇഞ്ച് അല്ലെങ്കിൽ അഞ്ചടി 10 ഇഞ്ച് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതിനാൽ ഞാൻ അദ്ദേഹത്തിന് മറുപടി നൽകിയില്ല. കാരണം അദ്ദേഹത്തിന്റെ ഉയരം മിക്കവാറും അഞ്ചടി 9 ഇഞ്ചായിരിക്കുമെന്ന് എനിക്ക് തോന്നി. ഡേറ്റിംഗ് ആപ്പിലുള്ള മിക്ക ആൺകുട്ടികളേക്കാളും അദ്ദേഹം സത്യന്ധനായിരുന്നു. അക്കാര്യത്തിൽ അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു,'' യുവതി പറഞ്ഞു.
advertisement
സാമൂഹ മാധ്യമമായ ടിക് ടോക്കിലാണ് യുവതി ഇക്കാര്യം പങ്കുവെച്ചത്. ഉയരത്തിന്റെ പേരിൽ ഒരു സുപ്രധാന നഗരത്തിന്റെ ഭാവിയിലെ മേയറെ ഒഴിവാക്കിയെന്ന യുവതിയുടെ വെളിപ്പെടുത്തലിനോട് നിരവധി പേരാണ് തങ്ങളുടെ പ്രതികരണം അറിയിച്ചത്. ഭൂരിഭാഗം പേരും രസകരമായ കമന്റുകളാണ് യുവതിയുടെ പോസ്റ്റിന് നൽകിയത്. എന്നെപ്പോലെ മിക്ക രാത്രികളിലും അവർ കരഞ്ഞുകൊണ്ടാകും ഉറങ്ങുന്നതെന്ന് ഒരാൾ പറഞ്ഞു.
മംദാനി ന്യൂയോർക്ക് സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ വലിയൊരു ചരിത്രവും കൂടിയാണ് സൃഷ്ടിക്കപ്പെട്ടത്. ന്യൂയോർക്ക് നഗരത്തിലെ ആദ്യത്തെ മുസ്ലീം മേയർ, ആദ്യത്തെ ഇന്ത്യൻ വംശജനായ മേയർ, കൂടാതെ കഴിഞ്ഞ നൂറ്റാണ്ടിനിടെ അധികാരത്തിൽ വന്ന ഏറ്റവും പ്രായം കുറഞ്ഞ മേയർ തുടങ്ങിയ നേട്ടങ്ങളെല്ലാം 34കാരനായ അദ്ദേഹത്തിന് ലഭിച്ചു.
രസകരമെന്ന് പറയെട്ടെ ഇതേ ഡേറ്റിംഗ് ആപ്പിലൂടെയാണ് മംദാനി തൻെറ ഭാര്യ റാമ ദുവാജിയെയും കണ്ടുമുട്ടിയത്. 2021ലാണ് ഹിഞ്ചിൽ വെച്ചിൽ ഇരുവരും കണ്ടുമുട്ടിയത്. 2024ൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. പിന്നീട് വിവാഹവും കഴിഞ്ഞു. വിദേശത്ത് വെച്ചാണ് വിവാഹാഘോഷങ്ങൾ നടന്നത്.
