TRENDING:

തൊട്ടടുത്ത് ഷാരൂഖ് ഖാൻ; വിഐപി ബോക്‌സിലിരുന്ന് IPL കാണാൻ സാധിച്ച സന്തോഷം പങ്കുവെച്ച് യുവതി; വീഡിയോ വൈറല്‍

Last Updated:

ഈഡന്‍ ഗാര്‍ഡന്‍സിലെ വിഐപി വിഭാഗത്തില്‍ നിന്നുള്ള വീഡിയോയാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനെ കാണുകയെന്നത് പല ആരാധകരുടെയും സ്വപ്നമാണ്. എന്നാൽ അപൂര്‍വം ചിലർക്ക് മാത്രമേ അതിനുള്ള അവസരം ലഭിക്കാറുള്ളൂ. എന്നാല്‍ കൊല്‍ക്കത്തക്കാരിയായ ആരാധനാ ചാറ്റര്‍ജിക്ക് അതിനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. ഷാരൂഖിനെ കാണാന്‍ സാധിച്ചെന്നു മാത്രമല്ല, താരത്തിന്റെ സമീപമുള്ള വിഐപി ബോക്‌സിൽ ഇരുന്നു കൊണ്ട് ഐപിഎല്‍ മത്സരം ആസ്വദിക്കാനും യുവതിക്ക് സാധിച്ചു. ഇതിന്റെ വീഡിയോ യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

ഈഡന്‍ ഗാര്‍ഡന്‍സിലെ വിഐപി വിഭാഗത്തില്‍ നിന്നുള്ള വീഡിയോയാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഏപ്രില്‍ 6ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആര്‍സിബി) തമ്മിലുള്ള മത്സരം കാണാനാണ് ആരാധനയ്ക്ക് അവസരം ലഭിച്ചത്. ഇത് അവര്‍ക്ക് അവിസ്മരണീയമായ ഒരു അനുഭവമായി മാറുകയായിരുന്നു.

വിഐപി ബോക്സിന്റെയും ബാല്‍ക്കണിയുടെയും ദൃശ്യങ്ങള്‍ വീഡിയോയുടെ ആദ്യ പകുതിയില്‍ കാണാം. വീഡിയോയുടെ രണ്ടാം പകുതിയില്‍, സ്റ്റേഡിയത്തിലെ തന്റെ ആരാധകരെ കൈവീശി കാണിക്കുന്ന ഷാരൂഖ് ഖാനെയും കാണാം. പതിവുപോലെ, കറുത്ത നിറത്തിലുള്ള ഹൂഡിയും സ്‌റ്റൈലിഷ് സണ്‍ഗ്ലാസും ധരിച്ചാണ് താരം മത്സരം കാണാനെത്തിയത്.

advertisement

‘ഈഡന്‍ ഗാര്‍ഡന്‍സിലെ മാച്ച് ഡേ!’ എന്ന അടിക്കുറിപ്പോട് കൂടിയാണ് ആരാധന ചാറ്റര്‍ജി വീഡിയോ പങ്കുവെത്. എന്നാല്‍, ഈഡന്‍ ഗാര്‍ഡന്‍സില്‍ എസ്ആര്‍കെക്ക് സമീപമിരുന്ന് മത്സരം കാണുന്നു’ എന്നാണ് വീഡിയോയില്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഏപ്രില്‍ 8 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 78,000-ലധികം പേര്‍ കണ്ടു. നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തു. ‘ നിങ്ങള്‍ മത്സരം കണ്ടോയെന്ന് സംശയമാണ്, കാരണം സമീപം എസ്ആര്‍കെ അല്ലേ’ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്.

advertisement

‘അതേ ഗാലറിയില്‍ നിന്ന് ഐപിഎല്‍ കാണുന്നത് ത്രില്ലിംഗ് അനുഭവമാണ്,’ എന്ന് മറ്റൊരാള്‍ എഴുതി. ‘ നിങ്ങള്‍ എത്ര ഭാഗ്യവതിയാണെന്ന് നിങ്ങള്‍ക്ക് അറിയില്ല’ എന്നാണ് മറ്റൊരു ആരാധകന്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്തത്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 81 റണ്‍സ് നേടി മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് വിജയിച്ചത്. ഷാര്‍ദുല്‍ താക്കൂര്‍ തന്റെ ബാറ്റിംഗ് കഴിവുകള്‍ കൊണ്ട് എല്ലാവരെയും ആകര്‍ഷിച്ചപ്പോള്‍, റിങ്കു സിംഗ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വിജയം ആഘോഷിക്കാന്‍ ഷാരൂഖ് ഖാന്‍ മത്സരത്തിന് ശേഷമുള്ള ആഘോഷങ്ങളില്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളുടെ തിരക്കിലാണ് ഷാരൂഖ് ഖാന്‍. പത്താന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിന് ശേഷം അദ്ദേഹം ഇപ്പോള്‍ അറ്റ്ലിയുടെ ജവാന്‍, രാജ്കുമാര്‍ ഹിരാനിയുടെ ഡങ്കി, ടൈഗര്‍ Vs പത്താന്‍ എന്നിവയ്ക്കായി ഒരുങ്ങുകയാണ്. കൂടാതെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3 യില്‍ അദ്ദേഹം അതിഥി വേഷം ചെയ്യുന്നുണ്ടെന്നാണ് വിവരം.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തൊട്ടടുത്ത് ഷാരൂഖ് ഖാൻ; വിഐപി ബോക്‌സിലിരുന്ന് IPL കാണാൻ സാധിച്ച സന്തോഷം പങ്കുവെച്ച് യുവതി; വീഡിയോ വൈറല്‍
Open in App
Home
Video
Impact Shorts
Web Stories