എഴുത്തുകാരനായ എറിക് ട്വിറ്ററിൽ കുറിച്ച അനുഭവത്തെ കുറിച്ചാണ് പറയുന്നത്. ഇതിനകം വൈറലായ ട്വീറ്റിൽ മുത്തശ്ശിയുണ്ടാക്കിയ പത്ത് വർഷം പഴക്കമുള്ള ഭക്ഷണം കഴിക്കാൻ ഭാഗ്യം ലഭിച്ചതിനെ കുറിച്ചാണ് എറിക് കിം പറയുന്നത്.
പത്ത് കൊല്ലം മുമ്പാണ് എറിക്കിന്റെ പിതാവിന്റെ അമ്മ മരണപ്പെടുന്നത്. മരിക്കുന്നതിന് മുമ്പ് അവർ ഉണ്ടാക്കിയ ഭക്ഷണമാണ് കുടുംബത്തിന് മുന്നിൽ കേടൊന്നും സംഭവിക്കാതെ രുചിയോടെ വീണ്ടും എത്തിയിരിക്കുന്നത്. കാരണക്കാരിയായത് എറിക്കിന്റെ അമ്മയും.
advertisement
ഭർത്താവിന്റെ അമ്മ പാചകം ചെയ്ത കൊറിയൻ ഭക്ഷണം അമ്മ സൂക്ഷിച്ചു വെക്കുകയായിരുന്നു. വർഷങ്ങളോളം കേടാകാതെയിരിക്കുന്ന ഗൊച്ചുജാങ് എന്ന റെഡ് ചില്ലി പേസ്റ്റ് ആയിരുന്നു ഇത്. അമ്മായിഅമ്മ മരിച്ചപ്പോൾ എറിക്കിന്റെ അമ്മ ഇത് സൂക്ഷിച്ചു വെച്ചു. എന്നെങ്കിലും ഭർത്താവിന് ഈ ഭക്ഷണം നൽകി സർപ്രൈസ് നൽകുകയായിരുന്നു ലക്ഷ്യം.
You may also like:മുത്തശ്ശിയുടെ കൈപിടിച്ച് കൊച്ചുമകൾ പുതിയ ജീവിതത്തിലേക്ക്; നാല് വയസ്സുള്ള കൊച്ചുമകൾക്ക് വൃക്കദാനം ചെയ്ത് എഴുപതുകാരി
കാത്തിരുന്ന് പത്ത് വർഷങ്ങൾക്ക് ശേഷം ആഴ്ച്ചകൾക്ക് മുമ്പ് രാത്രി ഭക്ഷണം കഴിക്കാനിരുന്ന ഭർത്താവിനും മകനും സ്ത്രീ ഈ ഭക്ഷണം വിളമ്പി. ഇനിയൊരിക്കലും കഴിക്കാൻ സാധിക്കില്ലെന്ന് കരുതിയ ആ രുചി വീണ്ടും നാവിൻ തുമ്പിലെത്തിയപ്പോൾ തങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് എറിക് പറയുന്നു.
You may also like:മാസ്ക് ഇല്ലാതെ സെൽഫി; ചിലി പ്രസിഡന്റിന് രണ്ടര ലക്ഷം രൂപ പിഴ
പത്ത് വർഷം പഴക്കമുള്ള ഭക്ഷണമാണ് തങ്ങൾ കഴിക്കുന്നതെന്ന് വിശ്വസിക്കാൻ സാധിച്ചില്ലെന്ന് എറിക്. കാലപ്പഴകത്തിലും മുത്തശ്ശിയുടെ കൈപുണ്യം നഷ്ടമായിരുന്നില്ല. രുചിയോടെ ചിക്കനൊപ്പം മുത്തശ്ശിയുണ്ടാക്കിയ ഗൊച്ചുജാങ് വയറു നിറയെ കഴിച്ചു.
എറിക്കിന്റെ ട്വീറ്റ് ഇതിനകം വൈറലാണ്. ട്വീറ്റിന് താഴെ പലരും തങ്ങൾക്കുണ്ടായ സമാന അനുഭവങ്ങളും കുടുംബത്തിലെ പരമ്പരാഗത ഭക്ഷണങ്ങളെ കുറിച്ചും പറയുന്നുണ്ട്.