ഇന്റർഫേസ് /വാർത്ത /Life / മുത്തശ്ശിയുടെ കൈപിടിച്ച് കൊച്ചുമകൾ പുതിയ ജീവിതത്തിലേക്ക്; നാല് വയസ്സുള്ള കൊച്ചുമകൾക്ക് വൃക്കദാനം ചെയ്ത് എഴുപതുകാരി

മുത്തശ്ശിയുടെ കൈപിടിച്ച് കൊച്ചുമകൾ പുതിയ ജീവിതത്തിലേക്ക്; നാല് വയസ്സുള്ള കൊച്ചുമകൾക്ക് വൃക്കദാനം ചെയ്ത് എഴുപതുകാരി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഇരുവരും തമ്മിലുള്ള വലിയ പ്രായവ്യത്യാസമായിരുന്നു ഡോക്ടർമാർക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

  • Share this:

അവയവദാനത്തെ കുറിച്ച് നിരവധി തെറ്റിദ്ധാരണകളും സംശയങ്ങളും ഇക്കാലത്തും നിലനിൽക്കുന്നുണ്ട്. അവയവദാനത്തിന്റെ പ്രാധാന്യവും ബോധവത്കരണവും പല ഭാഗങ്ങളിലും നടക്കുന്നുണ്ടെങ്കിലും ഇനിയും തെറ്റിദ്ധാരണകളും ഭീതിയും മാറേണ്ടതുണ്ട്. ഇതിന് വിപരീതമായി സന്തോഷം ഉണ്ടാക്കുന്ന ഒരു വാർത്തയാണ് മുംബൈയിലെ കോകിലാബെൻ ദിരുബായ് അംബാനി ആശുപത്രിയിൽ നിന്നും എത്തുന്നത്.

നാല് വയസ്സുള്ള കൊച്ചുമകളുടെ ജീവൻ രക്ഷിക്കാൻ എഴുപതു വയസ്സുള്ള മുത്തശ്ശി തന്റെ കിഡ്നി നൽകി. അവയവ ദാനത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് വിജയകരമായ ശസ്ത്രക്രിയ. രാജ്യത്ത് ഇതുവരെ നടന്നതിൽ ഏറ്റവും അപൂർവമായ അവയവദാന ശസ്ത്രക്രിയയാണ് ഇതെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.

നവംബർ 25 നാണ് ശസ്ത്രക്രിയ നടന്നത്. നാല് വയസ്സുള്ള ഐസ തൻവീർ ഖുറേഷിയെയാണ് ഗുരുതരമായ വൃക്കസംബന്ധ അസുഖവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടിയുടെ ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്.

You may also like:2020ലെ ആദ്യ അവയവദാനം; ആദിത്യയിലൂടെ അഞ്ചുപേർക്ക് പുതുജീവൻ

കൊച്ചുമകൾക്ക് സ്വന്തം വൃക്ക നൽകാൻ എഴുപത് വയസ്സുള്ള റാബിയ ബാനു അൻസാരി തയ്യാറാകുകയായിരുന്നു. റാബിയയുടെ മകളുടെ മകളാണ് ഐസ. സമാന രക്തഗ്രൂപ്പാണെങ്കിലും റാബിയയുടെ പ്രായമായിരുന്നു ഡോക്ടർമാർക്ക് മുന്നിലുള്ള വെല്ലുവിളി. പരിശോധനയിൽ വൃക്ക മാറ്റിവെക്കലിന് റാബിയ ആരോഗ്യവതിയാണെന്ന് തെളിഞ്ഞു.

You may also like:'ലൗ ജിഹാദ്' ആരോപിച്ച് കേസ്; മുസ്ലീം യുവാവിന്റെ അറസ്റ്റ് അലഹബാദ് ഹൈക്കോടതി തടഞ്ഞു

വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം റാബിയ അൻസാരിയും ഐസയും ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. സൗത്ത് മുംബൈയിലെ ബൈക്കുളയിലെ വീട്ടിൽ വിശ്രമത്തിലാണ് ഇരുവരുമിപ്പോൾ. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസങ്ങൾക്ക് ശേഷം റാബിയ ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസമാണ് ഐസ ഡിസ്ചാർജ് ആയത്.

റാബിയയുടെ മകൾ നസ്നീന്റെയും തൻവീർ ഖുറേഷിയുടേയും ഏക മകളാണ് ഐസ തൻവീർ ഖുറേഷി. തന്റെ നാൽപ്പത് വർഷത്തെ കരിയറിൽ ആദ്യമായാണ് അസാധാരണവും വേറിട്ടതുമായ അവയവദാനമാണ് ഇതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സേത്ത് പറയുന്നു. ഐസയും റാബിയയും തമ്മിലുള്ള വലിയ പ്രായവ്യത്യാസമായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നും ഡോക്ടർ.

First published:

Tags: Organ donation myths