ഇപ്പോഴിതാ തനിക്ക് സ്ഥാനക്കയറ്റം നിഷേധിച്ച സ്ഥാപനത്തിന്റെ സിഇഒയോട് ഒരു സ്ത്രീ നടത്തിയ പ്രതികാര കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റെസ്റ്ററന്റ് ശൃംഖലയായ ആപ്പിള്‍ബീസിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ജൂലിയ സ്റ്റുവാർട്ട് തന്നോടാവശ്യപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യതയോടെ ചെയ്തു നല്‍കിയിരുന്നു. സാമ്പത്തികമായി പരുങ്ങലിലായിരുന്ന സ്ഥാപനത്തെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ അക്ഷീണം പ്രയത്‌നിച്ചു. 'വളരെ മികച്ച'തെന്ന് വിശേഷിപ്പിച്ച ഒരു ടീമിനെ കുറഞ്ഞ കാലത്തിനുള്ളില്‍ അവര്‍ കെട്ടിപ്പടുത്തു.
വൈകാതെ കമ്പനിയുടെ ലാഭം വര്‍ധിച്ചു. സ്റ്റോക്ക് ഇരട്ടിയായി. കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലുമെത്തി. തുടര്‍ന്ന് ഒരു സ്ഥാനക്കയറ്റം പ്രതീക്ഷിച്ച് അവര്‍ സിഇഒയുടെ ഓഫീസിനെ സമീപിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. സ്ഥാനക്കയറ്റമില്ലെന്ന് കമ്പനിയുടെ അപ്പോഴത്തെ സിഇഒ അവരെ അറിയിച്ചു. പിന്നാലെ അവര്‍ ജോലിയില്‍ നിന്ന് രാജിവെച്ചു. പിന്നീട് കമ്പനി സ്വന്തമായി വാങ്ങുകയും തന്റെ സ്ഥാനക്കയറ്റം നിഷേധിച്ച തന്റെ മുന്‍ സിഇഒയെ പുറത്താക്കുകയും ചെയ്തു.
advertisement
നിലവില്‍ ഡൈന്‍ഇക്വിറ്റി ഇന്‍കോര്‍പ്പറേറ്റഡിന്റെ സിഇഒയാണ് സ്റ്റുവര്‍ട്ട്. തന്റെ കരിയറിലെ വലിയ വഴിത്തിരിവായി അവര്‍ ആ നിമിഷം കരുതുന്നു. 2025 ഏപ്രിലില്‍ മാത്യൂസ് മെന്റാലിറ്റി പോഡ്കാസ്റ്റില്‍ അവര്‍ അഭിമുഖം നല്‍കിയിരുന്നു. ആപ്പിള്‍ബീസിലായിരുന്ന കാലത്തെ തന്റെ ജീവിതവും തന്റെ വഴി മാറ്റിമറിച്ച സംഭാഷണവും സ്റ്റുവര്‍ട്ട് ഓര്‍ത്തെടുത്തു. ''അങ്ങനെ ഞാന്‍ പുറത്തുപോയി ഒരു പുതിയ ടീമിനൊപ്പം പ്രവര്‍ത്തനം ആരംഭിച്ചു. എനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച ടീമാണത്. ഇതുവരെയും അവരില്‍ ഭൂരിഭാഗം പേരും എന്റെ സുഹൃത്തുക്കളാണ്. പക്ഷേ, ഞങ്ങളുടെ പ്രവര്‍ത്തനം വളരെ ശ്രദ്ധേയമായിരുന്നു,'' അവര്‍ പറഞ്ഞു.
മൂന്ന് വര്‍ഷത്തോളം ആപ്പിള്‍ബീസില്‍ ജോലി ചെയ്ത ശേഷം കമ്പനിയുടെ മികച്ച പ്രകടനം മുന്‍ സിഇഒയ്ക്കും ചെയര്‍മാനും മുന്നില്‍ സ്റ്റുവര്‍ അവതരിപ്പിച്ചു. ഉന്നതസ്ഥാനത്തേക്ക് കാലെടുത്തുവയ്ക്കാനുള്ള സമയമായി എന്ന് സ്റ്റുവര്‍ട്ട് അവര്‍ക്ക് സൂചന നല്‍കി. എന്നാല്‍, മറുപടി ''ഇല്ലെ''ന്നായിരുന്നു.
അദ്ദേഹം വളരെ ആലോചിച്ച് മറുപടി പറയുന്ന ഒരാളാണ്. ഒരു മിനിറ്റ് അദ്ദേഹം ആലോചിച്ചു. തുടര്‍ന്ന് 'ഇല്ല' എന്ന് മറുപടി നല്‍കി. അദ്ദേഹം ഉദ്ദേശിച്ചത് 'ഇന്ന് ഇല്ല' എന്നാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, അദ്ദേഹം ''ഒരിക്കലും സ്ഥാനക്കയറ്റം നല്‍കില്ലെന്ന്'' പറഞ്ഞു.
ഒറ്റ രാത്രികൊണ്ട് അവര്‍ ഒരു തീരുമാനമെടുത്തു. കമ്പനി വിടാന്‍ തീരുമാനിച്ചു. സുഗമമായ മാറ്റം ഉറപ്പിച്ച് അവര്‍ IHOP എന്ന സ്ഥാപനത്തില്‍ ചേര്‍ന്നു. അവിടെ അഞ്ച് വര്‍ഷത്തോളം ചെലവഴിച്ചു. ഈ സമയം കൊണ്ട് ആ കമ്പനിയെയും അവര്‍ മാറ്റി മറിച്ചു.
താന്‍ IHOPയില്‍ എത്തിയ സമയത്ത് അതിന് താരതമ്യപ്പെടുത്താന്‍ പറ്റുന്ന പോലും വളര്‍ച്ചയുണ്ടായിരുന്നില്ലെന്ന് സ്റ്റുവര്‍ട്ട് പറഞ്ഞു. അത് ശരിക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയതായും ബ്രാന്‍ഡ് ഇമേജ് പോലും ഇല്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍ വളര്‍ച്ച നേടുക എന്ന ലക്ഷ്യത്തോടെ ഡൈനിംഗ് റെസ്‌റ്റൊറന്റ് ശൃംഖലയായ IHOPയെ 2.3 ബില്ല്യണ്‍ ഡോളറിന് ആപ്പിള്‍ബീസ് വാങ്ങുന്നതിലേക്ക് അവര്‍ കമ്പനിയെ നയിച്ചു. ''പ്രതികാരം ചെയ്യുന്നതിനായി 2.3 ബില്ല്യണ്‍ ഡോളര്‍ കടം വാങ്ങുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ ഞങ്ങള്‍ 2.3 ബില്ല്യണ്‍ ഡോളര്‍ കടം കൊണ്ട് ആപ്പിള്‍ബീസ് വാങ്ങി,'' സ്റ്റുവര്‍ട്ട് പറഞ്ഞു. തുടര്‍ന്ന് ആപ്പള്‍ബീസിന്റെ മുന്‍ സിഇഒയെ സേവനം ഇനി ആവശ്യമില്ലെന്ന് പറഞ്ഞ് സ്റ്റുവര്‍ട്ട് അവിടെ നിന്നും പറഞ്ഞുവിടുകയായിരുന്നു.