ക്ലോ ഇടയ്ക്കിടെ സണ്‍ബെഡുകള്‍ ഉപയോഗിച്ചിരുന്നതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രമേണ അതിന്റെ ഉപയോഗത്തിന്റെ ആവൃത്തി വര്‍ധിച്ചുവന്നു. അത് ഉപയോഗിക്കുമ്പോഴുള്ള ടാന്‍ ക്ലോയ്ക്ക് ഇഷ്ടമായിരുന്നു. തുടര്‍ന്ന് ആറ് മാസത്തോളം തുടർച്ചയായി അവര്‍ സണ്‍ബെഡ് ഉപയോഗിച്ചു. 18 മാസത്തോളും ക്രീമുകളും നേസല്‍ സ്‌പ്രേകളും ഉപയോഗിച്ചതോടെ അവരുടെ ടാന്‍ കൂടുതല്‍ വര്‍ധിച്ചു. ഇത് സണ്‍ബെഡുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിച്ചു.
എന്നാല്‍ ക്ഷീണം വര്‍ധിക്കുകയും കൈയ്യില്‍ ഒരു മറുക് പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ ക്ലോ ഡോക്ടറെ കണ്ടു. പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യമാണ് വെളിപ്പെട്ടത്. മെലനോമ എന്ന സ്‌കിന്‍ കാന്‍സറായിരുന്നു അത്. യുകെയില്‍ മാത്രം ഒരു വര്‍ഷം 2500 പേര്‍ക്കാണ് ഈ രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നത്.
advertisement
ക്ലോയെ സംബന്ധിച്ചിടത്തോളം ഈ രോഗ നിര്‍ണയം വളരെ അപ്രതീക്ഷിതമായിരുന്നു. കാരണം വേര്‍പിരിയലുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് അവര്‍ കരകയറുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, രോഗനിര്‍ണയം വേഗത്തില്‍ നടത്തിയതിനാല്‍ അവര്‍ ചികിത്സയ്ക്ക് വിധേയയാകുകയും രോഗം സുഖപ്പെടുകയുംചെയ്തു. ഇപ്പോള്‍ ഈ രോഗത്തെക്കുറിച്ച് പൊതുജനങ്ങളുടെ ഇടയില്‍ അവബോധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ് അവര്‍.