"ഇത് എന്റെ ആദ്യത്തെ ടിക്ക് ടോക്കാണ്. ഞാൻ കുറച്ച് കാലമായി പിന്തുടരുന്ന ഒരു യുവതിയുടെ വീഡിയോയാണിത്. ഇവർ ഒരു 'അക്കൗണ്ടന്റ്' ആണ്. കാലുകൾ സാൻഡ്പേപ്പർ ഉപയോഗിച്ച് ഷേവ് ചെയ്യുന്നതിനെക്കുറിച്ചാണ് ഇവർ സംസാരിക്കുന്നതെന്നും. യുവതിയുടെ കാലുകളിൽ 600 ഗ്രിറ്റ് സാൻഡ്പേപ്പർ ഉപയോഗിച്ചാണ് ഷേവ് ചെയ്യുന്നതെന്നും ജൂൾസ് പറയുന്നു.
താൻ ഈ രീതി പരീക്ഷിച്ചെന്നും ഇതിനെ തുടർന്ന് ചർമ്മം വളരെ മൃദുവും ആകർഷണീയവുമായെന്നും ജൂൾസ് വ്യക്തമാക്കി. ഇക്കാലമത്രയും റേസർ ഉപയോഗിച്ചാണ് താൻ ഷേവ് ചെയ്തിരുന്നതെന്നും ജൂൾസ് പറയുന്നു. നിരവധി ആളുകൾ ഈ ഹാക്ക് കണ്ട് അതിശയകരമെന്ന് കമന്റ് ചെയ്തിട്ടുണ്ട്. ചിലർ ഈ രീതി പരീക്ഷിച്ചുവെന്നും വ്യക്തമാക്കി.
advertisement
എന്നാൽ ഈ രീതിയെക്കുറിച്ചും അതുവഴി ഉണ്ടാകാനിടയുള്ള അണുബാധയെക്കുറിച്ചും ആശങ്കകൾ ഉന്നയിച്ച ചിലരുമുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുമെന്നും ശുപാർശ ചെയ്യുന്നില്ലെന്നും മറ്റൊരാൾ കമന്റ് ചെയ്തു.
കമന്റ് സെക്ഷനിൽ ആളുകൾ ചോദിച്ച ചില ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് ജൂൾസ് പിന്നീട് ഒരു ഫോളോ-അപ്പ് വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. വ്യത്യസ്തമായ ചില ചോദ്യങ്ങൾക്കാണ് ജൂൾസ് മറുപടി നൽകിയത്. ഈ രീതിയിൽ കാലുകൾ ഷേവ് ചെയ്തതിന് ശേഷം കാലുകളിൽ ജലാംശം നിലനിർത്താൻ ലോഷൻ ഉപയോഗിച്ചെന്നും ജൂൾസ് വ്യക്തമാക്കി. ശരീരത്തിലെ മറ്റ് സ്വകാര്യ ഭാഗങ്ങളിൽ ഈ രീതി ഉപയോഗിക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അനാവശ്യമായ രോമ വളർച്ച സ്ത്രീകളെ അലട്ടുന്ന പ്രധാന സൌന്ദര്യ പ്രശ്നമാണ്. കാലിലും കയ്യിലും ചുണ്ടിനു മുകളിലുമൊക്കെയുള്ള രോമങ്ങളാണ് പലർക്കും വില്ലനാകുന്നത്. സ്ത്രീ ശരീരത്തിലെ പുരുഷ ഹോര്‍മോണ്‍ അധികമാകുമ്പോഴാണ് അനാവശ്യ രോമവളര്‍ച്ച എന്ന പ്രശ്‌നമുണ്ടാക്കുന്നത്. സാധാരണയില്‍ കവിഞ്ഞ കട്ടിയോടുകൂടിയ രോമം ശരീരത്തില്‍ കൂടുതലായി കാണുന്നത് ആരോഗ്യപരമായ പല ശാരീരിക അവസ്ഥകളെയും കൂടി പ്രതിഫലിപ്പിക്കുന്നതാണ്. ശരീരഭാരം കൂടല്‍, ക്രമം തെറ്റിയ ആര്‍ത്തവം, മുഖക്കുരു, എണ്ണമയമുള്ള ചര്‍മം ഇവയൊക്കെ ഇത്തരക്കാരുടെ അനുബന്ധ പ്രശ്നങ്ങളാണ്. അതുപോലെ ഡയബറ്റീസ്, ഹൃദ്രോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയിലേക്കും ഇത് വിരൽ ചൂണ്ടുന്നു. കുടുംബത്തിലാർക്കെങ്കിലും പാരമ്പര്യമായി ഈ പ്രശ്നമുണ്ടെങ്കിൽ ഈ പ്രശ്നം അടുത്ത തലമുറയിലേക്കും വരാം. രോമ വളര്‍ച്ച തടയാന്‍ വാക്‌സിംഗ്, ത്രെഡിംഗ്, ഷേവിംഗ് പോലുള്ള വഴികളാണ് പലരും സാധാരണയായി സ്വീകരിയ്ക്കാറുള്ളത്.
Keywords:
link: