തന്റെ മുടിയിഴകളെ മനോഹരമായ വസ്ത്രമാക്കി മാറ്റിയിരിക്കുകയാണ് ഈ പെൺകുട്ടി. ഈ നൂതന ആശയം ഓൺലൈനിൽ നിരവധി പേരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ യുവതി തലയിൽ തൊപ്പിയും സൺഗ്ലാസും ധരിച്ചിട്ടുണ്ട്. കൂടാതെ ശരീരത്തിന്റെ മുൻവശത്തേയ്ക്ക് മുടിയിഴകൾ വിടർത്തിയിട്ടിരിക്കുകയാണ്. ഇതിന് മുകളിലായി വയറിന്റെ ഭാഗത്ത് വീതി കൂടിയ ബെൽറ്റും ധരിച്ചിട്ടുണ്ട്. ഇത് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകുന്നുണ്ട്. കൂടാതെ മുടി യഥാസ്ഥാനത്ത് നിലനിർത്തുകയും ചെയ്യും. ഒറ്റനോട്ടത്തിൽ അടിപൊളി ട്രെൻഡി വസ്ത്രമാണെന്ന് തന്നെ തോന്നുകയും ചെയ്യും.
advertisement
ഈ നൂതന വസ്ത്രധാരണം അടങ്ങിയിരിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലെ ‘ഹെപ്‌ഗുൾ 5’ എന്ന പേജിലാണ് ഷെയർ ചെയ്തിരിക്കുന്നത്. ഇതുവരെ പോസ്റ്റിന് 5600 ലധികം ലൈക്കുകൾ ലഭിച്ചു. വീഡിയോ കണ്ട് നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധിയാളുകൾ വീഡിയോ കണ്ട് അവരുടെ അഭിപ്രായങ്ങൾ പങ്കിട്ടു. ചില ഉപയോക്താക്കൾ ഇത് വിചിത്രമായിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലർ ഇത് നല്ല ഒരു ആശയമാണെന്ന് കമന്റ് ചെയ്തു. അതേസമയം, കുറച്ച് ഉപയോക്താക്കൾ ഇത് യുവതിയുടെ യഥാർത്ഥ മുടിയാണോ അതോ ഇന്റർനെറ്റിൽ വൈറലാകാൻ വേണ്ടി അവൾ വിഗ് ധരിച്ചിരിക്കുന്നതാണോയെന്നും സംശയം പ്രകടിപ്പിച്ചു.
Also Read-കമിതാക്കൾ അറിയാതെ ചിത്രങ്ങൾ എടുത്ത് ഫോട്ടോഗ്രാഫർ, ചർച്ചയായി വൈറൽ ഫോട്ടോ
നീണ്ട ഇടതൂർന്ന മുടിയുള്ള അതിസുന്ദരിയായ റാപുൻട്സെൽ എന്ന കഥാപാത്രത്തെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഗോഥേൽ എന്ന ദുർമന്ത്രവാദിയുടെ തടവിൽ കഴിഞ്ഞ റാപുൻട്സെൽ എന്ന പെൺകുട്ടിയേയും അവളെ രക്ഷിക്കാനെത്തിയ രാജകുമാരന്റേയും കഥ ലോക പ്രശസ്തമാണ്.
റാപുൻട്സെലിനെ പോലെ നീണ്ട മുടി ആഗ്രഹിച്ചു വളർന്ന പെൺകുട്ടികളും ഒട്ടും കുറവായിരിക്കില്ല. എന്നാൽ നീണ്ട മുടി ആരോഗ്യത്തോടെയും വൃത്തിയോടെയും പരിപാലിക്കുക എന്നത് ചെറിയ ജോലിയല്ല എന്നതിനാൽ തന്നെ റാപുൻട്സെൽ കഥയായി തന്നെ നിൽക്കട്ടെ എന്ന അഭിപ്രായമായിരിക്കും പലർക്കും ഉണ്ടാകുക.
പക്ഷേ, റാപുൻട്സെലിനെ പോലെ മുടിയുള്ള ഒരു പെൺകുട്ടിയുണ്ട് അങ്ങ് ജപ്പാനിൽ. ആറ് അടി മൂന്ന് ഇഞ്ച് നീളമാണ് റിൻ കാംബെ എന്ന 35 കാരിയുടെ മുടിക്കുള്ളത്. നടക്കുമ്പോൾ തറയിലൂടെ നീങ്ങുന്ന അത്രയും നീളത്തിലുള്ള മുടി. ഏറെ കാലത്തെ ശ്രമങ്ങൾക്കൊടുവിലാണ് കാംബെ യഥാർത്ഥ ജീവിതത്തിലെ റാപുൻട്സെൽ ആയി മാറിയിരിക്കുന്നത്. ഇത്രയും നീളമുള്ള മുടിക്കായി ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും കാംബെ പറയുന്നു. മോഡലും നർത്തകിയുമായ കാംബെ മുടിയുടെ പരിചരണത്തിനായാണ് ദിവസത്തിലെ പ്രധാന ഭാഗം മാറ്റിവെക്കുന്നത്.