TRENDING:

പങ്കാളികളെ തീരെ വിശ്വാസമില്ല; ഈ നഗരത്തിലെ സ്ത്രീകള്‍ ഡേറ്റിംഗ് ആപ്പില്‍ കയറുന്നത് പങ്കാളിയെ നിരീക്ഷിക്കാന്‍

Last Updated:

ഈ ഡിജിറ്റല്‍ യുഗത്തില്‍ പങ്കാളികള്‍ക്കിടയിലുള്ള വിശ്വാസത്തിന് വിള്ളലേറ്റിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പരസ്പരവിശ്വാസമാണ് എല്ലാ ബന്ധങ്ങളുടെയും അടിത്തറ. എന്നാല്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ പങ്കാളികള്‍ക്കിടയിലുള്ള വിശ്വാസത്തിന് വിള്ളലേറ്റിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലണ്ടന്‍ നഗരത്തിലെ സ്ത്രീകള്‍ക്കാണ് തങ്ങളുടെ പങ്കാളികളെ തീരെ വിശ്വാസമില്ലാത്തത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

യുകെയിലെ ടിന്‍ഡര്‍ പ്രൊഫൈലുകള്‍ നിരീക്ഷിക്കുന്ന ഡേറ്റിംഗ് ആപ്പായ CheatEye.ai അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തങ്ങളുടെ പങ്കാളിയെ സംശയിക്കുന്ന നഗരം ലണ്ടന്‍ ആണ്.

ടിന്‍ഡര്‍ ആപ്പിലെ 27.4 ശതമാനം തിരച്ചിലുകളും തങ്ങളുടെ പങ്കാളികളെ വിശ്വസിക്കാന്‍ കൊള്ളാമോ എന്ന് അറിയുന്നതിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ നഗരത്തിലെ 62.4 ശതമാനം സ്ത്രീകളും തങ്ങളുടെ ഭര്‍ത്താക്കന്‍മാരോ കാമുകന്‍മാരോ ടിന്‍ഡറില്‍ രഹസ്യമായി കയറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ശ്രമിക്കുന്നുവെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

ഇക്കാര്യത്തില്‍ ലണ്ടന് തൊട്ടുപിന്നിലാണ് മാഞ്ചസ്റ്ററും ബര്‍മിംഗ്ഹാമും. ഇവിടുത്തെ സ്ത്രീകള്‍ക്കും തങ്ങളുടെ പങ്കാളികളെ അത്ര വിശ്വാസമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാഞ്ചസ്റ്ററില്‍ ടിന്‍ഡറില്‍ സെര്‍ച്ച് ചെയ്യുന്ന 8.8 ശതമാനം പേരും തങ്ങളുടെ പങ്കാളികള്‍ തങ്ങളെ വഞ്ചിക്കുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുന്നത്. ബര്‍മിംഗ്ഹാമിലെ 8.3 ശതമാനം തിരച്ചിലും പങ്കാളിയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബര്‍മിംഗ്ഹാമിലെ 69 ശതമാനം ടിന്‍ഡര്‍ സെര്‍ച്ചുകളും തങ്ങളുടെ പുരുഷ പങ്കാളികളെ ലക്ഷ്യമിട്ട് സ്ത്രീകള്‍ ചെയ്യുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഈ പട്ടികയില്‍ ഗ്ലാസ്‌ഗോയും ഇടം നേടിയിട്ടുണ്ട്. ഇവിടെ 4.7 ശതമാനം സെര്‍ച്ചുകളും പങ്കാളിയുടെ അവിഹിത ബന്ധം കണ്ടെത്താനാണ് നടത്തുന്നത്. അതില്‍ 62.1 ശതമാനം സെര്‍ച്ചുകളും പുരുഷന്‍മാരായ പങ്കാളികളെ ലക്ഷ്യം വെച്ചുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

സംശയങ്ങള്‍ കൂടാന്‍ കാരണമെന്ത് ?

പ്രധാന നഗരങ്ങളിലെ ചെറുപ്പക്കാര്‍ക്കിടയില്‍ ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതിനാലാണ് ഇത്തരം സെര്‍ച്ചുകളും വളരുന്നതെന്ന് റിലേഷന്‍ഷിപ്പ് വിദഗ്ധയായ സാമന്ത ഹെയ്‌സ് പറഞ്ഞു.

"ലണ്ടന്‍ പോലെയുള്ള വലിയ നഗരങ്ങളില്‍ ഡേറ്റിംഗ് സംസ്‌കാരം വളരെ സജീവമാണ്. സ്വഭാവികമായും പങ്കാളികളുടെ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടാകും. അത് പങ്കാളികളെ നിരീക്ഷിക്കുന്നതിലേക്ക് എത്തിക്കും," സാമന്ത പറഞ്ഞു. 18നും 24നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ തങ്ങളുടെ പങ്കാളിയുടെ വിശ്വാസ്യതയില്‍ സംശയമുള്ളവരാണെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ചില പേരുകളും ഇത്തരം സംശയങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജാക്ക്, ജെയിംസ്, ജോഷ് എന്നീ പേരുകളുള്ള പുരുഷന്‍മാരും എമ്മ, ക്ലോയി, ലോറ എന്നീ പേരുകളുള്ള സ്ത്രീകളുമാണ് ഈ ഡിജിറ്റല്‍ നിരീക്ഷണത്തിനിരയാകാന്‍ കൂടുതല്‍ സാധ്യതയുള്ളത്. ഇക്കാലത്തെ ബന്ധങ്ങളില്‍ സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകള്‍ പ്രതിഫലിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട് കൂടിയാണിത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പങ്കാളികളെ തീരെ വിശ്വാസമില്ല; ഈ നഗരത്തിലെ സ്ത്രീകള്‍ ഡേറ്റിംഗ് ആപ്പില്‍ കയറുന്നത് പങ്കാളിയെ നിരീക്ഷിക്കാന്‍
Open in App
Home
Video
Impact Shorts
Web Stories