TRENDING:

എത്രപേരാണ് മരിക്കുന്നത്? ഈ വർഷമെങ്കിലും പൊതുസ്ഥലത്തോ റോഡരികിലോ മരങ്ങൾ നടരുത്; വിനോയ് തോമസ്

Last Updated:

ഓരോ വർഷവും വൈദ്യുത ലൈനുകൾക്ക് താഴെയുള്ള മരത്തിന്റെ കൊമ്പുകൾ കൊത്താൻ എത്ര ലക്ഷമാണ് കെഎസ്ഇബി മുടക്കേണ്ടി വരുന്നതെന്നും അദ്ദേഹം ചോദിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ഈഇ വർഷമെങ്കിലും റോഡരികിലും പൊതുസ്ഥലത്തും മരങ്ങൾ വച്ചുപിടിപ്പിക്കരുതെന്ന് എഴുത്തുകാരനും അധ്യപകനുമായ വിനോയ് തോമസ്. ഓരോരുത്തർ വന്ന് ഈ മരങ്ങൾ നട്ടിട്ട് അങ്ങ് പോകും. ഈ മരങ്ങൾ വളർന്നുവന്നാൽ ഉണ്ടാവുന്ന അപകടം ചെറുതല്ല.
News18
News18
advertisement

ഓരോ വർഷവും എത്ര പേരാണ് മരത്തിന് വണ്ടി ഇടിച്ചും മരത്തിന്റെ കൊമ്പ് വീണും മരിക്കുന്നതെന്നും. എത്ര വാഹനാപകടങ്ങളാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം ചോദിച്ചു. ഓരോ വർഷവും വൈദ്യുത ലൈനുകൾക്ക് താഴെയുള്ള മരത്തിന്റെ കൊമ്പുകൾ കൊത്താൻ എത്ര ലക്ഷമാണ് കെഎസ്ഇബി മുടക്കേണ്ടി വരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഒരു സ്കൂളിന്റെ കാര്യം എടുത്താൽ തന്നെ അവിടെ ഒരു പുതിയ കെട്ടിടമോ ഗ്രൗണ്ടോ നിർമ്മിക്കണമെങ്കിൽ അവിടെ ഉള്ള മരങ്ങൾ മുറിക്കാൻ എത്ര ആളുകളുടെ കാലാണ് പിടിക്കേണ്ടത്. ഈ പരിസ്ഥിതി ദിനത്തിലെങ്കിലും പരിസ്ഥിതി പ്രവർത്തകർ മരങ്ങൾ നടരുതെന്നും ഈ നാട്ടിലെ മനുഷ്യർക്ക് ജീവിക്കണമെന്നും ആവശ്യമാണെങ്കിൽ സ്വന്തം പറമ്പിൽ മരം നട്ടോളാനുമാണ് വിനോയ് തോമസ് പറയുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
എത്രപേരാണ് മരിക്കുന്നത്? ഈ വർഷമെങ്കിലും പൊതുസ്ഥലത്തോ റോഡരികിലോ മരങ്ങൾ നടരുത്; വിനോയ് തോമസ്
Open in App
Home
Video
Impact Shorts
Web Stories