ഒരു പ്രാദേശിക സമുദായത്തിൽ നിന്ന് സംഭാവനയായി ഒരുപാട് ബുക്‌ലെറ്റുകൾ കിട്ടിയതിന് ശേഷമാണ് നൂതനമായ ഈ ശിക്ഷാരീതി അവലംബിക്കാൻ തീരുമാനിച്ചതെന്ന് എസ്.ഐ. സന്തോഷ് സിങ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. നിയമലംഘകർ ഈ ബുക്‌ലെറ്റുകളിൽ 30-45 മിനിറ്റ് നേരം ശ്രീരാമന്റെ പേര് എഴുതുന്നു.
"ആദ്യമൊക്കെ ഞങ്ങൾ അവരെക്കൊണ്ട് സിറ്റ് അപ്പ് ചെയ്യിപ്പിക്കുകയോ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ നേരം വരെ സ്റ്റേഷനിൽ ഇരുത്തുകയോ ചെയ്തിട്ടാണ് പറഞ്ഞുവിട്ടിരുന്നത്. പിന്നീട് അതിനു പകരം ഒരു ശിക്ഷ എന്ന നിലയിൽ അവരെക്കൊണ്ട് ശ്രീരാമന്റെ പേര് എഴുതിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ശിക്ഷയ്ക്ക് ശേഷം അവരോട് വീട്ടിൽത്തന്നെ ഇരിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങി നടക്കാതെ മാതാപിതാക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഉപദേശിക്കാറുമുണ്ട്.", സന്തോഷ് സിങ് പറഞ്ഞു.
advertisement
ശ്രീരാമൻ ഒരു മതബിംബം ആയതുകൊണ്ടുതന്നെ ഈ ശിക്ഷാരീതി നിയമലംഘനം നടത്തുന്നവരുടെ മതവിശ്വാസത്തിന് എതിരല്ലെന്ന് സന്തോഷ് സിങ് ഉറപ്പ് വരുത്താറുണ്ട്. ആരിലും നിർബന്ധിതമായി ഈ ശിക്ഷ അടിച്ചേൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. "ഞങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി ഈ രീതി പിന്തുടരുന്നു. ഇതുവരെ 25 ആളുകൾക്ക് ഈ ശിക്ഷ നൽകിയിട്ടുണ്ട്, എന്നാൽ ആരിൽ നിന്നും ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല", അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സത്നയിലെ പോലീസ് സൂപ്രണ്ട് ധരംവീർ സിങ് ഈ ശിക്ഷാരീതിയെ പിന്തുണയ്ക്കുന്നില്ല. സന്തോഷ് സിങ് സബ് ഇൻസ്പെക്റ്റർ എന്ന നിലയിലുള്ള തന്റെ വ്യക്തിഗതമായ അധികാരം ഉപയോഗിച്ച് പിന്തുടരുന്ന ശിക്ഷാ മാർഗമാണ് ഇതെന്നും ഇത് നിയമപരമോ പ്രൊഫഷണലോ ആയ ഒരു നടപടിക്രമം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായും പ്രൊഫഷണൽ ആയും സാധുവായ ശിക്ഷാ മാർഗങ്ങൾ അദ്ദേഹം അവലംബിക്കണമെന്നും എസ്.പി. പറഞ്ഞു.
ഇതിനിടെ, ഞായറാഴ്ച മധ്യപ്രദേശിൽ പുതുതായി 7,106 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,31,385 ആയി മാറി. 79 കോവിഡ് മരണങ്ങളും ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. നിലവിൽ 94,652 കോവിഡ് രോഗികളാണ് മധ്യപ്രദേശിൽ ചികിത്സയിൽ കഴിയുന്നത്. മെയ് 24 വരെ മിക്കവാറും ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഭോപ്പാലിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മെയ് 16-ന് ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനമായി.
Keywords: Madhyapradesh, Police, Covid 19 Restrictions, Lord Rama, Punishment, മധ്യപ്രദേശ്, പോലീസ്, കോവിഡ് 19 നിയന്ത്രണം, ശ്രീരാമൻ, ശിക്ഷ