TRENDING:

2.1 കോടി രൂപയുണ്ടോ? സ്പെയിനിൽ ഒരു ഗ്രാമം വിലയ്ക്ക് വാങ്ങാം

Last Updated:

മാഡ്രിഡിൽ നിന്ന് വെറും മൂന്ന് മണിക്കൂർ കൊണ്ട് ഈ ഗ്രാമത്തിലെത്താം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു 2.1 കോടി രൂപ കയ്യിലുണ്ടോ? എങ്കിൽ നേരേ സ്പെയിനിലേക്ക് വിട്ടോളൂ, അവിടെ ഒരു ഗ്രാമം സ്വന്തമായി വാങ്ങിക്കാം. 'സാൽതോ ഡി കാസ്ട്രോ' എന്ന ഗ്രാമമാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. സമോറ ( Zamora)പ്രവിശ്യയിൽ പോർച്ചുഗൽ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണിത്. മുപ്പത് വർഷമായി ജനവാസമില്ലാതെ ഉപേക്ഷിക്കപ്പെട്ട ഗ്രാമമാണ് സാൽതോ ഡി കാസ്ട്രോ.
(Image: Twitter/@reisquarteu)
(Image: Twitter/@reisquarteu)
advertisement

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് വെറും മൂന്ന് മണിക്കൂർ മാത്രമാണ് സാൽതോ ഡി കാസ്ട്രോയിലേക്കുള്ളത്. ഈ ഗ്രാമത്തിൽ ആകെയുള്ളത് 44 വീടുകൾ മാത്രമാണ്. ഒരു ഹോട്ടലും സ്കൂളും ചർച്ചും ഇവിടെയുണ്ട്. ഒരു നീന്തൽക്കുളവും ഇവിടെയുള്ളതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു. ഒരു കുന്നിൻമുകളിലാണ് ഗ്രാമം. താഴെയായി സ്പെയിനിലെ പ്രശസ്തമായ അരീബസ് ഡെൽ ഡ്യൂറോ (Arribes del Duero)നാഷണൽ പാർക്കാണ്.

advertisement

1950 കളിൽ ഇലക്ട്രിക്കൽ ജനറേഷൻ കമ്പനിയാണ് സാൽതോ ഡി കാസ്ട്രോ ഗ്രാമം സൃഷ്ടിച്ചത്. അടുത്തുള്ള ഡാമിൽ ജോലി ചെയ്യുന്ന തൊഴിലാളികളേയും കുടുംബങ്ങളേയും താമസിപ്പിക്കാനായിട്ടായിരുന്നു ഗ്രാമം. 1980 കളിൽ ഗ്രാമം പൂർണമായും ഉപേക്ഷിക്കപ്പെട്ടു.

Also Read- ഓജോബോര്‍ഡ് കളിക്കിടെ 11 വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു

റോയൽ ഇൻവെസ്റ്റ് എന്ന കമ്പനിയാണ് ഗ്രാമം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഗ്രാമത്തിൽ ഒരു വലിയ ഹോട്ടൽ സ്ഥാപിക്കാനായിരുന്നു കമ്പനിയുടെ ഉടമയുടെ ആഗ്രഹമെന്നും എന്നാൽ ആ പദ്ധതി നിർത്തിവെക്കേണ്ടി വന്നുവെന്നും കമ്പനി വക്താവ് റോണി റോഡ്രിഗസ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗ്രാമത്തിന്റെ നിലവിലെ ഉടമയ്ക്ക് എൺപതിന് മുകളിൽ പ്രായമുണ്ട്. അകലെ നഗരത്തിൽ താമസിക്കുന്നതിനാൽ ഗ്രാമം പരിപാലിക്കാനും മറ്റും നോട്ടമെത്തുന്നില്ലെന്നാണ് വിൽപനയ്ക്ക് വെച്ച വെബ്സൈറ്റിൽ ഉടമ നൽകിയിരിക്കുന്ന വിശദീകരണം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
2.1 കോടി രൂപയുണ്ടോ? സ്പെയിനിൽ ഒരു ഗ്രാമം വിലയ്ക്ക് വാങ്ങാം
Open in App
Home
Video
Impact Shorts
Web Stories