റോയിയുടെ പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു. ആതർ എനർജിയിൽ നിന്നുമാണ് റോയ് സ്കൂട്ടർ വാങ്ങിയത്. ഇതൊരു പുതിയ പ്രശ്നം ആണെന്നും രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോൾ ആതർ അപ്ഡേറ്റ് ചെയ്യുന്നുവെന്നും എങ്ങോട്ടും പോകാൻ സാധിക്കുന്നില്ലെന്നും റോയ് പോസ്റ്റിൽ പറയുന്നു. ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവർ പലരും സമാനമായി തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെയും ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. ആക്റ്റിവയാണ് മികച്ചത് എന്നായിരുന്നു ഒരാളുടെ പ്രതികരണം.
“ വിൻഡോസ് അപ്ഡേറ്റ് മൂലം മീറ്റിങ്ങിൽ പങ്കെടുക്കാനും, സ്കൂട്ടർ അപ്ഡേറ്റ് കാരണം ഓഫീസിൽ പോകാനും കഴിയുന്നില്ലെന്ന് മറ്റൊരാൾ പറഞ്ഞു. സംഭവം വൈറലായതോടെ പ്രശ്നം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആതർ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ ഗണ്യമായ വർധനവാണ് രാജ്യത്ത് ഉണ്ടായത്. വർഷംതോറും വിൽപ്പനയിൽ 24 ശതമാനം വർധനവുണ്ടാകുന്നതായാണ് കണക്കുകൾ. ഫെബ്രുവരിയിൽ മാത്രം 81,963 യൂണിറ്റിന്റെ വിൽപ്പന നടന്നതായി വാഹൻ പോർട്ടലിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു.