'' എനിക്ക് മികുവിനെ വളരെയിഷ്ടമാണ്. സന്തോഷം നിറഞ്ഞ ആറാം വിവാഹവാര്‍ഷികം,'' എന്നായിരുന്നു വിവാഹവാര്‍ഷികത്തിന് വാങ്ങിയ കേക്കില്‍ എഴുതിയിരുന്നത്.
അനിമേ കഥാപാത്രങ്ങളുടെ കടുത്ത ആരാധകനാണ് 41 കാരനായ അകിഹികോയെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2007ലാണ് ക്രിപ്റ്റണ്‍ ഫ്യൂച്ചര്‍ മീഡിയ മികുവിനെ പുറത്തിറക്കിയത്. ഇതോടെയാണ് അകിഹികോ മികുവുമായി പ്രണയത്തിലായത്. ഇതിന്റെ പേരില്‍ ജോലിസ്ഥലത്ത് വരെ അകിഹികോ അപമാനിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് അകിഹികോയ്ക്ക് adjustment disorder-ഉം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് വളരെകാലം അകിഹികോ സിക് ലീവെടുത്ത് വിശ്രമജീവിതം നയിച്ചിരുന്നു.
advertisement
മികുവിന്റെ ശബ്ദമാണ് തന്നെ ആകര്‍ഷിച്ചതെന്ന് അകിഹികോ പറഞ്ഞു. മറ്റുള്ളവരുമായി ഇടപെഴകാനും മികു തന്നെ സഹായിച്ചെന്ന് അകിഹികോ പറഞ്ഞു. തുടര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഹോളോഗ്രാം ഡിവൈസ് വഴി അകിഹികോ മികുവിനോട് വിവാഹഭ്യര്‍ത്ഥന നടത്തി. മികു സമ്മതം മൂളിയെന്നും അകിഹികോ പറഞ്ഞു.
2018ല്‍ ടോക്യോയിലെ ചാപ്പലില്‍ വെച്ചാണ് അകിഹികോയും മികുവും വിവാഹിതരായത്. ഏകദേശം രണ്ട് മില്യണ്‍ യെന്‍ ആണ് വിവാഹത്തിന് ചെലവായതെന്നും അകിഹികോ പറഞ്ഞു. ഇക്കാലഘട്ടത്തിലാണ് ഫിക്ടോസെക്ഷ്വല്‍ എന്നതിനെപ്പറ്റി താന്‍ കൂടുതല്‍ അറിഞ്ഞതെന്നും അകിഹികോ പറഞ്ഞു. ഫിക്ഷണല്‍ കഥാപാത്രങ്ങളോട് താല്‍പ്പര്യം തോന്നുന്ന അവസ്ഥയാണ് ഫിക്ടോസെക്ഷ്വല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മികുവുമായുള്ള വിവാഹത്തിന് ശേഷം സമൂഹത്തിലെ മറ്റുള്ളവരുമായി താന്‍ കൂടുതല്‍ ഇടപെഴകാന്‍ തുടങ്ങിയെന്നും അകിഹികോ പറഞ്ഞു. കൂടാതെ തന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരും ധാരാളമുണ്ടെന്നും അകിഹികോ പറഞ്ഞു. തന്നെപ്പോലെ ഫിക്ടോസെക്ഷ്വലായവരെ കണ്ടെത്താനും അവരെ സഹായിക്കാനുമായി അകിഹികോ ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്.
2019ലാണ് അകിഹികോ മികുവിന്റെ രൂപം നിര്‍മിച്ചത്. ദിവസവും മികുവിനോടൊപ്പം ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും താന്‍ ശ്രമിക്കാറുണ്ടെന്ന് അകിഹികോ പറയുന്നു. നിരവധി പേരാണ് അകിഹികോയുടെ ഈ അപൂര്‍വ്വ പ്രണയത്തെ പിന്താങ്ങി കമന്റിടുന്നത്.