TRENDING:

Starbucks | സ്റ്റാർ ബക്സ് പാർക്കിങ്ങിൽ വെച്ച് മക്ഡൊണാൾസിലെ ഭക്ഷണം കഴിച്ചു; യുവാവിന് 9,500 രൂപ പിഴ

Last Updated:

മക്‌ഡൊണാൾഡിന് പുറത്ത് പാർക്കിംഗ് സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ, തങ്ങൾ സ്റ്റാർബക്‌സിന് പുറത്ത് പാർക്ക് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്റ്റാർബക്ക്സിന്റെ (Starbucks) പാർക്കിങ്ങിൽ വെച്ച് മക്ഡൊണാൾസിന്റെ (McDonald’s) ഭക്ഷണം കഴിച്ച ഡ്രൈവർക്ക് നൂറ് ഡോളർ‍ (9,500 രൂപ) പിഴ. ഇം​ഗ്ലണ്ട് സ്വദേശിയായ ബോബ് സ്പിങ്കിനാണ് സ്റ്റാർ ബക്സ് പിഴയീടാക്കിയത്. സ്റ്റാർ ബക്ക്സിന്റെ പാർക്കിങ്ങ് സ്ഥലത്ത് 16 മിനിറ്റോളമാണ് ബോബ് ഭക്ഷണം കഴിക്കാൻ ചെലവഴിച്ചത്. കാമുകിക്കൊപ്പമാണ് സ്വാൻസിയിലെ ഫാബിയൻ വേയിലുള്ള മക്ഡൊണാൾഡ് ബ്രാഞ്ചിൽ ബോബ് എത്തിയത്. മക്‌ഡൊണാൾഡിന് പുറത്ത് പാർക്കിംഗ് സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ, തങ്ങൾ സ്റ്റാർബക്‌സിന് പുറത്ത് പാർക്ക് ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്ന് ബോബ് മെട്രോയോട് പറഞ്ഞു.
advertisement

"മക്ഡൊണാൾഡിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിന് ഞങ്ങൾക്ക് 12 ഡോളർ മാത്രമേ ചെലവായുള്ളൂ. അവിടുത്തെ കാർ പാർക്കിങ്ങ് സ്ഥലം പൂർണ്ണമായും നിറഞ്ഞിരുന്നു. സ്റ്റാർബക്സിൽ ധാരാളം സ്ഥലമുള്ളതിനാൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ അവിടെ പാർക്ക് ചെയ്തു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സ്റ്റാർബക്സ് നടത്തുന്നത് കൊള്ളയാണ്'', ബോബ് കൂട്ടിച്ചേർത്തു. ഇനിയൊരിക്കലും സ്റ്റാർബക്ക്സിൽ പോകില്ലെന്നും ബോബ് പറഞ്ഞു.

ഇത്തരം പിഴകളെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ല. കാർ പാർക്ക് ചെയ്യാനുള്ളതാണ് ആ സ്ഥലം. ഇത്തരം പിഴകളിലൂടെ അവർ എന്തു നേടുമെന്ന് തനിക്ക് അറിയില്ലെന്നും ബോബ് കൂട്ടിച്ചേർത്തു. പിഴത്തുക നൽകാതിരിക്കാൻ തനിക്ക് ആകില്ലെന്നും കൂടുതൽ ദിവസമെടുത്താൽ പിഴ ഇനിയും ഉയരുമെന്നും ബോബ് പറഞ്ഞു. തുക 14 ദിവസത്തിനുള്ളിൽ അടക്കുകയാണെങ്കിൽ 60 ഡോളർ (ഏകദേശം 5,700 രൂപ) ആയി കുറയുകയും ചെയ്യും.

advertisement

Also Read-Marriage | വിവാഹം കഴിച്ചാൽ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ്; പങ്കാളികളെ കണ്ടെത്താനും അവസരം; വേറിട്ട ഓഫറുമായി കമ്പനി

പൊതുജനങ്ങൾ ഇതേക്കുറിച്ച് അറിയണം എന്ന ഉദ്ദേശ്യത്തോടെ ബോബ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ സംഭവം പോസ്റ്റ് ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്റ്റാർ ബക്സിലെ ജോലി പോയ സാഹചര്യത്തെക്കുറിച്ച് മുൻപ് ഒരാൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. സങ്കീർണ്ണമായ വെന്റി കാരാമൽ റിബൺ ക്രഞ്ച് ഫ്രാപ്പുച്ചിനോ ഉണ്ടാക്കാനിടയായ സാഹചര്യത്തെക്കുറിച്ചായിരുന്നു ട്വീറ്റ്. കോഫി, പാൽ, ഐസ്, കാരാമൽ സിറപ്പ് എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ശേഷം ഡാർക്ക് കാരാമൽ സോസ്, വിപ്പ്ഡ് ക്രീം, കാരാമൽ ഡ്രിസിൽ, ക്രഞ്ചി കാരാമൽ - ഷുഗർ എന്നിവ ഉപയോഗിച്ച് ടോപ്പിംഗ് ചെയ്യുന്നു. എന്നാൽ, എഡ്വേർഡ് എന്ന ഉപഭോക്താവ്, അഞ്ച് ഏത്തപ്പഴം, എക്സ്ട്രാ കാരാമൽ ഡ്രിസിൽ, എക്സ്ട്രാ വിപ്പ്ഡ് ക്രീം, എക്സ്ട്രാ ഐസ്, എക്സ്ട്രാ സിന്നമൺ ടോൾസ് ടോപ്പിംഗ്, ഏഴ് പമ്പ് അധികം ഡാർക്ക് കാരാമൽ സോസ്, എക്സ്ട്രാ കാരാമൽ ക്രഞ്ച്, ഒരു പമ്പ് തേൻ മിശ്രിതം, എക്സ്ട്രാ സാൾട്ട് ബ്രൗൺ ബട്ടർ, അഞ്ച് പമ്പ് ഫ്രാപ്പുച്ചിനോ റോസ്റ്റ് കോഫി, ഫ്രാപ്പുച്ചിനോ ചിപ്സുകളുടെ ഏഴ് അധിക സെർവിംഗ് ഹെവി ക്രീം, ഡബിൾ ബ്ലെൻഡ് എന്നിവ അടങ്ങുന്ന നീണ്ട ഒരു ഓർഡർ ആണ് നൽകിയത്. ഇതുപോലുള്ള പാനീയങ്ങൾ നിർമ്മിക്കുന്നത് ബാരിസ്റ്റകൾക്ക് ശരിക്കും സമ്മർദ്ദമുണ്ടാക്കുമെന്നും ഉപഭോക്താവിനായി നിമിഷങ്ങൾക്കുള്ളിൽ ഇവ തയ്യാറാക്കണമെന്നും ജോസി ചൂണ്ടിക്കാട്ടിയിരുന്നു. ട്വീറ്റ് വൈറലായതോടെ ജോസിയെ ലോസ് ഏഞ്ചൽസിലെ സ്റ്റാർബക്സിൽ നിന്ന് പുറത്താക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Starbucks | സ്റ്റാർ ബക്സ് പാർക്കിങ്ങിൽ വെച്ച് മക്ഡൊണാൾസിലെ ഭക്ഷണം കഴിച്ചു; യുവാവിന് 9,500 രൂപ പിഴ
Open in App
Home
Video
Impact Shorts
Web Stories