Marriage | വിവാഹം കഴിച്ചാൽ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ്; പങ്കാളികളെ കണ്ടെത്താനും അവസരം; വേറിട്ട ഓഫറുമായി കമ്പനി
- Published by:Naveen
- news18-malayalam
Last Updated:
വര്‍ഷത്തില്‍ രണ്ടു തവണയാണ് കമ്പനി ഇത്തരത്തില്‍ ശമ്പള വര്‍ധന നടപ്പിലാക്കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം, പല കമ്പനികളും അവരുടെ ജീവനക്കാരുടെ മാനസികാരോഗ്യത്തിന് കൂടുതല്‍ പരിഗണന നല്‍കാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ ജീവനക്കാരെ നിലനിര്‍ത്താന്‍ കമ്പനികള്‍ പല വാഗ്ദാനങ്ങളും നല്‍കുന്നുണ്ട്. ജീവനക്കാരുടെ തൊഴിലും ജീവിതവും ബാലന്‍സ് ചെയ്യാനായി ഹോം പോളിസികള്‍, മാനസിക-ആരോഗ്യത്തിനായുള്ള അവധി തുടങ്ങി വിവിധ ഓപ്ഷനുകളാണ് ചിലർ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ക്ക് പുറമെ മറ്റൊരു വ്യത്യസ്തമായ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു കമ്പനി. മധുര (Madurai) ആസ്ഥാനമായുള്ള ഒരു ഐടി കമ്പനിയാണ് ജീവനക്കാര്‍ക്ക് സൗജന്യമായി പങ്കാളികളെ കണ്ടെത്താനുള്ള സൗകര്യം (free matchmaking services) ഒരുക്കുന്നത്. ഈ സേവനങ്ങള്‍ ഉപയോഗിച്ച് വിവാഹം കഴിക്കുന്ന ജീവനക്കാര്‍ക്ക് കമ്പനി ശമ്പള വര്‍ധനവും (salary hike) പ്രഖ്യാപിച്ചിട്ടുണ്ട്. മൂകാംബിക ഇന്‍ഫോസൊല്യൂഷന്‍സ് (Mookambika Infosloutions) എന്നാണ് ഈ വേറിട്ട ഓപ്ഷൻ അവതരിപ്പിച്ചിരിക്കുന്ന കമ്പനിയുടേ പേര്.
ഈ വാഗ്ദാനം പലര്‍ക്കും വിചിത്രമായി തോന്നാം. എന്നാൽ തന്റെ ജീവനക്കാരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍ നിന്നുള്ളവരാണെന്ന് സ്ഥാപകന്‍ എംപി സെല്‍വഗണേഷ് പറയുന്നു. അവര്‍ തന്നെ ഒരു സഹോദരനെ പോലെയാണ് കാണുന്നത്. ഒന്നുകില്‍ പ്രായമായ മാതാപിതാക്കളോടൊപ്പം കഴിയുന്നവരോ, ലോകത്തെക്കുറിച്ചുള്ള ശരിയായ വീക്ഷണം ഇല്ലാത്തവരോ ആണ് ഇക്കൂട്ടത്തിലുള്ളത്. അതിനാല്‍ ശരിയായ പങ്കാളിയെ കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
''അത്തരം ജീവനക്കാരെ ഞങ്ങള്‍ 'അലയന്‍സ് മേക്കേഴ്സ്' എന്ന ശൃംഖലയിലൂടെ സഹായിക്കുകയാണ്. വിവാഹങ്ങള്‍ മികച്ച ഒത്തുചേരലുകളായിരിക്കണം. ഞങ്ങളുടെ മുഴുവന്‍ ടീമും വിവാഹത്തില്‍ പങ്കെടുക്കും'', അദ്ദേഹം പറഞ്ഞു.
advertisement
ഒരു കാലത്ത് കമ്പനി മാറാന്‍ താല്‍പ്പര്യപ്പെട്ടിരുന്ന മൂകാംബിക ഇന്‍ഫോസൊല്യൂഷന്‍സിന്റെ ഏകദേശം 40 ശതമാനം ജീവനക്കാരും ഇപ്പോള്‍ അഞ്ച് വര്‍ഷമായി കമ്പനിയില്‍ തന്നെയുണ്ട്. അവര്‍ മറ്റൊരു സ്ഥാപനത്തിലേക്കും പോകില്ലെന്ന് കരുതി അവരെ നിസ്സാരമായി കാണാനാകില്ലെന്ന് സെല്‍വഗണേഷ് പറഞ്ഞു. അത്തരം ചിന്തകള്‍ അവര്‍ക്ക് ഉണ്ടാകുന്നതിന് മുമ്പുതന്നെ ഞങ്ങള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read- Guinness World Record | 84 വർഷമായി ഒരേ കമ്പനിയിൽ ജോലി; ഇത് പോലൊരു ജീവനക്കാരൻ ലോകത്ത് വേറെയില്ല !
തങ്ങളുടെ ജീവനക്കാരുമായി ബന്ധം സ്ഥാപിക്കാന്‍ ഒരാള്‍ സമയവും പണവും കണ്ടെത്തണമെന്നും എല്ലാ കാര്യങ്ങളും ഒരു ബിസിനസ്സ് വീക്ഷണകോണില്‍ നിന്ന് വീക്ഷിക്കാന്‍ കഴിയില്ലെന്നും സെല്‍വഗണേഷ് വിശ്വസിക്കുന്നു. മൂകാംബിക ഇന്‍ഫോസൊല്യൂഷന്‍സ് അവരുടെ 750 ജീവനക്കാര്‍ക്കാണ് മാട്രിമോണിയല്‍ സേവനം വാഗ്ദാനം ചെയ്യുന്നത്. കമ്പനിയിലെ നിരവധി ജീവനക്കാര്‍ ഈ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നുണ്ട്. 6-8 ശതമാനം ശമ്പള വര്‍ധനവാണ് ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് നല്‍കുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് കമ്പനി ഇത്തരത്തില്‍ ശമ്പള വര്‍ധന നടപ്പിലാക്കുന്നത്.
advertisement
Also read- Nap | ജോലിയ്ക്കിടെ അൽപ്പം മയങ്ങാം; ജീവനക്കാർക്ക് ഉച്ചയുറക്കത്തിന് സമയം അനുവദിച്ച് കമ്പനി
2006 ല്‍ ശിവകാശിയിലാണ് കമ്പനി ആരംഭിച്ചത്. 2010-ല്‍ കമ്പനി മധുരയിലേക്ക് മാറ്റി. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായാണ് കമ്പനി മധുരയിലേക്ക് മാറ്റിയത്. ഒരു കമ്മ്യൂണിറ്റിയെ കെട്ടിപ്പടുക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. കമ്പനിയുടെ വാര്‍ഷിക വരുമാനം 100 കോടി രൂപയോളമാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2022 4:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Marriage | വിവാഹം കഴിച്ചാൽ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ്; പങ്കാളികളെ കണ്ടെത്താനും അവസരം; വേറിട്ട ഓഫറുമായി കമ്പനി