അദ്ദേഹത്തിന്റെ നേട്ടം ആഘോഷിക്കുന്നതിനായി, റീഗല്‍ സിനിമാസ് അദ്ദേഹത്തിന് ഒരു അവാര്‍ഡ് നല്‍കുകയും അമേരിക്കന്‍ ഫെഡറേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷനായി 7,777.77 ഡോളര്‍ (ഏകദേശം 6 ലക്ഷം രൂപ) സംഭാവന ചെയ്യുകയും ചെയ്തു. നിലവിലുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (ജിഡബ്ല്യുആര്‍) തകര്‍ക്കുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല, കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെയാണ് സ്വോപ്പ് ഇതിന് വേണ്ടി ശ്രമിച്ചത്. റെക്കോഡിന് യോഗ്യത നേടുന്നതിന്, മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, ഓരോ സിനിമയും പൂര്‍ണ്ണമായും അദ്ദേഹം കാണണമായിരുന്നു. സിനിമ കാണുന്നതിനിടെ ഫോണ്‍ ഉപയോഗിക്കാൻ പാടില്ല, ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. സ്വോപ്പ് എല്ലാ നിയമങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.
advertisement
രാവിലെ 6:45 മുതല്‍ വൈകുന്നേരം 2:45 പിഎം വരെയാണ് സക്കറിയ സ്വോപ്പിന്റെ ജോലി സമയം. ഇതിനിടെയാണ് അദ്ദേഹം ഈ വെല്ലുവിളി ഏറ്റെടുത്തത്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ മൂന്ന് സിനിമകള്‍ വരെ കാണും, വാരാന്ത്യങ്ങളില്‍ ഇതിനായി അദ്ദേഹം കൂടുതല്‍ സമയം നീക്കിവച്ചു. ഓട്ടിസത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനായാണ് സ്വോപ്പ് ഈ വെല്ലുവിളി ഏറ്റെടുത്തതെത്ത് അദ്ദേഹം ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് പറഞ്ഞു, ‘ഞാന്‍ ആത്മഹത്യയെ അതിജീവിച്ച ആളാണ്. ഇത് ഒരു അത്ഭുതകരമായ യാത്രയായിരുന്നു, എന്റെ ജീവിതത്തിലെ ഒരു വര്‍ഷം ഇതിനായി ഞാന്‍ സമര്‍പ്പിച്ചു, അതെല്ലാം ഒരു നല്ല ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. ഞാന്‍ എന്റെ സ്വന്തം റെക്കോര്‍ഡ് വീണ്ടും തകര്‍ക്കാന്‍ ശ്രമിക്കുമെന്നും’ സ്വോപ്പ് പറഞ്ഞു.
പസ് ഇന്‍ ബൂട്ട്‌സ്: ദി ലാസ്റ്റ് വിഷ് 47 തവണ, ദി സൂപ്പര്‍ മാരിയോ ബ്രോസ് 35 തവണ, തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ 33 തവണ എന്നിവയാണ് അദ്ദേഹം ഒന്നിലധികം തവണ കണ്ട സിനിമകളില്‍ ചിലത്. എന്നാൽ സ്‌പൈഡര്‍ മാന്‍: അക്രോസ് ദ സ്‌പൈഡര്‍- വേഴ്സ് ആയിരുന്നു അദ്ദേഹത്തിന് പ്രത്യേക ഇഷ്ടം തോന്നിയ സിനിമ. 2018ല്‍ ഫ്രാന്‍സില്‍ നിന്നുള്ള വിന്‍സെന്റ് ക്രോണ്‍ സ്ഥാപിച്ച 716 എന്ന മുന്‍ റെക്കോര്‍ഡിനെയാണ് സക്കറിയ മറികടന്നത്. തുടക്കത്തില്‍, ഒരു വര്‍ഷത്തിനുള്ളില്‍ 800 സിനിമകള്‍ കാണുക എന്ന ലക്ഷ്യമായിരുന്നു സക്കറിയ സ്വോപ്പിന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ സമയം കടന്നുപോകുന്നതിനാല്‍, കൃത്യമായി ആ സംഖ്യയിലെത്തുക എന്നത് സാധ്യമായിരുന്നില്ല. ഇതേതുടര്‍ന്നാണ് 777 എന്ന ഭാഗ്യനമ്പറില്‍ ദൗത്യം അവസാനിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.