TRENDING:

യുവാവ് Nokia 3310 വിഴുങ്ങി; ജീവന്‍ രക്ഷിച്ചത് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ

Last Updated:

ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ഏറ്റവും അപകടം പിടിച്ച ഭാഗം മൊബൈൽ ഫോണിന്റെ ബാറ്ററിയായിരുന്നു എന്നദ്ദേഹം പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നോക്കിയാ ഫോണ്‍ വിഴുങ്ങിയ യുവാവിന്റെ ശരീരത്തിൽ നിന്നും ശസ്ത്രക്രിയയിലൂടെ ഫോൺ തിരിച്ചെടുത്തു. അതെ, നിങ്ങള്‍ വായിച്ചത് തെറ്റിയിട്ടില്ല. ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്തതും ബാറ്ററി തീരാത്തതുമായ നോക്കിയയുടെ പഴയകാല ചതുര ഫോണുകള്‍ നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ? കോസൊവോയിലെ പ്രിസ്റ്റീനയില്‍ നിന്നുള്ള 33 വയസ്സുകാരനാണ് എക്കാലവും പ്രശസ്തമായ നോക്കിയയുടെ ഫോണ്‍ പൂര്‍ണ്ണമായി വിഴുങ്ങിയത്. ജീവന്‍ അപകടത്തിലായ സാഹചര്യത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ഫോണ്‍ പുറത്തെടുത്താണ് ഇയാളെ ഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തത്.
News18
News18
advertisement

വളരെ അപകട സാധ്യതയുള്ള ഈ ശസ്ത്രക്രിയയില്‍ പങ്കെടുത്ത മെഡിക്കല്‍ സംഘത്തിന് നേതൃത്വം നല്‍കിയത് ഡോക്ടര്‍ സ്‌കെന്റര്‍ തേല്‍ജകു ആണ്. അദ്ദേഹം, രോഗിയില്‍ നിന്നും പുറത്തെടുത്ത പിങ്ക് നിറത്തിലുള്ള നോക്കിയ 3310 ഫോണിന്റെ ചിത്രങ്ങളും, എന്‍ഡോസ്‌കോപ് ഉപയോഗിച്ച് എടുത്ത ചിത്രങ്ങളും, രോഗിയുടെ ശസ്ത്രക്രിയ സംബന്ധിച്ചുള്ള എക്സ്-റേ ചിത്രങ്ങളും മാധ്യമങ്ങളുമായി പങ്കുവച്ചു. ഡോ. തേല്‍ജകു ഫേസ്ബുക്കില്‍ പങ്കു വെച്ച പോസ്റ്റില്‍ പറയുന്നത്, രോഗിയുടെ ശരീരത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ഫോണ്‍ പുറത്തെടുക്കുന്നതിന് മുന്‍പ് നാല് ദിവസം ഫോണ്‍ അയാളുടെ ശരീരത്ത് കുരുങ്ങി കിടന്നിരുന്നു എന്നാണ്.

advertisement

വയറ് പിളര്‍ക്കാതെ, ശരീരത്തിന്റെ ഉള്‍ഭാഗങ്ങള്‍ പരിശോധിക്കാൻ ഉപയോഗിക്കുന്ന, ക്യാമറ ഘടിപ്പിച്ച എന്‍ഡോസ്‌കോപ്പ് എന്ന ഉപകരണം ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത ഭാഗങ്ങളായാണ് ഫോണ്‍ പുറത്തെടുത്തതെന്ന് ഇദ്ദേഹം പറയുന്നു. ശസ്ത്രക്രിയയുടെ സമയത്ത് മറ്റ് സങ്കീര്‍ണ്ണതകളൊന്നും ഉണ്ടായില്ല എന്നു പറഞ്ഞ ഡോക്ടര്‍ ഏകദേശം രണ്ടു മണിക്കൂറോളം സമയമാണ് ശസ്ത്രക്രിയയ്ക്ക് ചെലവായതെന്ന് കൂട്ടിച്ചേര്‍ക്കുന്നു.

ന്യൂസ് വീക്കിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ഹാന്‍ഡ്‌സെറ്റ് വിഴുങ്ങിയതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട യുവാവ് സ്വന്തമായി ആശുപത്രിയിലെത്തുകയായിരുന്നു. ഇയാളെ സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോള്‍ ഫോണ്‍ മൂന്നായി പൊട്ടിയത് കണ്ടെത്താന്‍ സാധിച്ചു എന്ന് ഡോ. തേല്‍ജകു മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ഏറ്റവും അപകടം പിടിച്ച ഭാഗം മൊബൈൽ ഫോണിന്റെ ബാറ്ററിയായിരുന്നു എന്നദ്ദേഹം പറയുന്നു. കാരണം വയറ്റിനുള്ളില്‍ വെച്ച് ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍, രോഗിയുടെ വയറിനുള്ളില്‍ വളരെ മാരകവും വിഷലിപ്തവുമായ രാസവസ്തുക്കള്‍ പടരുകയും ഇയാളുടെ ജീവന് തന്നെ അപകടമായി മാറുകയും ചെയ്യുമായിരുന്നു എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

advertisement

എന്തായാലും പേരു വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്നയീ രോഗി എന്തിനാണ് താന്‍ അത്തരമൊരു സാഹസിക പ്രവര്‍ത്തിയ്ക്ക് ഒരുങ്ങിയതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. എന്നിരുന്നാലും, ഭാഗ്യവശാല്‍ ഇയാള്‍ക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. ശസ്ത്രക്രിയ്ക്ക് ശേഷം ഇയാളുടെ ആരോഗ്യം മെച്ചപ്പെട്ടു വരികയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നോക്കിയ 3310 എന്ന ഫോണിന്, സ്മാര്‍ട്ട്‌ഫോണുകള്‍ അരങ്ങു തകര്‍ക്കുന്ന ഈ കാലഘട്ടത്തിലും ആരാധകര്‍ ഏറെയാണ്. അതിന്റെ നീണ്ടു നില്‍പ്പും ബാറ്ററി ബാക്കപ്പുമാണ് ആരാധകരെ ഇന്നും നോക്കിയ 3310ന്റെ അടിമകളാക്കി നിര്‍ത്തുന്നത്. 21 വര്‍ഷം മുന്‍പാണ് ഫിന്നിഷ് ഫോണ്‍ നിര്‍മ്മാണ കമ്പനി നോക്കിയ 3310 എന്ന താരത്തിനെ വിപണിയിലെത്തിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ ലോകമെമ്പാടും 126 കോടി നോക്കിയ 3310 ഫോണുകളാണ് വിറ്റഴിഞ്ഞത്.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യുവാവ് Nokia 3310 വിഴുങ്ങി; ജീവന്‍ രക്ഷിച്ചത് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ
Open in App
Home
Video
Impact Shorts
Web Stories