ആരാധകരെ കോരിത്തരിപ്പിക്കുന്ന മാസ് ആക്ഷന്‍ രംഗങ്ങളും ഡാന്‍സ് നമ്പറുകളുമൊക്കെയായി ഒരു മുഴുനീള എന്‍റര്‍ടൈനറായ ജവാനില്‍ നയന്‍താരയാണ് ഷാരൂഖിന്‍റെ നായികയായെത്തിയത്. വിജയ് സേതുപതി വില്ലനായെത്തിയ സിനിമയില്‍ ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലെത്തിയിരുന്നു.
Jawan | ജവാന്‍ 1000 കോടി ക്ലബ്ബില്‍; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഷാരൂഖ് ഖാന്‍
അനിരുദ്ധിന്‍റെ ഹൈവോള്‍ട്ടേജ് ഗാനങ്ങള്‍ക്കൊപ്പമുള്ള ഷാരൂഖ് ഖാന്‍റെ ഡാന്‍സും ആക്ഷന്‍ രംഗങ്ങളും തിയേറ്ററുകളില്‍ പ്രേക്ഷകരെ ആവേശഭരിതരാക്കി.
ഇപ്പോഴിതാ സിനിമയുടെ ഒരു ആക്ഷന്‍ രംഗം റീക്രിയേറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് യൂട്യൂബര്‍. Zarmatics എന്ന യൂട്യൂബ് ചാനലിലാണ് സിനിമയിലെ നായകനും വില്ലന്മാരും തമ്മിലുള്ള ഒരു തകര്‍പ്പന്‍ ഇടി പുനരാവിഷ്കരിച്ചിരിക്കുന്നത്. പൂര്‍ണമായും സ്മാര്‍ട്ട് ഫോണില്‍ ചിത്രീകരിച്ചിരിക്കുന്ന രംഗം എഡിറ്റ് ചെയ്തിരിക്കുന്നതും ഫോണ്‍ ഉപയോഗിച്ചാണ്.
advertisement
വീഡിയോയുടെ ഒരു സ്നീക്ക് പീക്ക് യൂട്യൂബര്‍ തന്‍റെ എക്സ് ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തതോടെ ആയിരക്കണക്കിന് ആളുകളാണ് ഈ ലോ ബജറ്റ് ജവാന്‍ കണ്ടത്. അവസാനം സാക്ഷാല്‍ ഷാരൂഖ് ഖാന്‍ തന്നെ ഇതിന്‍റെ സൃഷ്ടാക്കളെ അഭിനന്ദിച്ച് രംഗത്തെത്തി.
ഇതോടെ യൂട്യൂബര്‍ക്ക് ലോകത്തിന്‍റെ പലഭാഗത്ത് നിന്നും അഭിനന്ദനങ്ങളുമായി ഷാരൂഖ് ഖാന്‍ ഫാന്‍സ് എത്തി. ഒരു താരജാഡയും കാണിക്കാതെ അവരെ അഭിനന്ദിച്ച ഷാരൂഖ് ഖാനെ ഫാന്‍സും അഭിനന്ദനങ്ങളാല്‍ മൂടി.