കോഴ്‌സ് ഫീസ് സ്ഥാപനത്തിന്റെ അക്കൗണ്ടിലും ചെലവുകൾക്കുള്ള തുക വിദ്യാർഥികളുടെ വിദേശ അക്കൗണ്ടിലും ലഭ്യമാക്കും. ഒഡെപെകിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ബിരുദാനന്തര ബിരുദം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, എംഫിൽ, പിഎച്ച്‌ഡി, പോസ്റ്റ് ഡോക്ടറൽ കോഴ്‌സ് എന്നിവയെല്ലാം പഠിക്കാം. മികച്ച റാങ്കിങ്ങുള്ള സർവകലാശാലയിലേക്ക് മാത്രമെ വിദ്യാർഥികൾക്ക് അഡ്‌മിഷൻ ലഭ്യമാക്കു. ഇതുസംബന്ധിച്ച വിവരഖേരണം ഒഡെപെക് നടത്തും.
ഉയർന്ന പ്രായപരിധി 35 . പ്രായം കുറഞ്ഞവർ, പെൺകുട്ടികൾ, ഒരു രക്ഷിതാവ് മാത്രമുള്ളവർ, ഭിന്നശേഷിയുള്ളവർ, അക്കാദമിക് തലത്തിൽ ഉന്നതവിജയം നേടിയവർ എന്നിവർക്കാണ് മുൻഗണന. അർഹരെ തെരഞ്ഞെടുക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനും പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കൺവീനറുമായ അഞ്ചംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 04, 2023 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
'ഉന്നതി' പദ്ധതി; എസ്‌സി, എസ്‌ടി വിഭാഗത്തിലെ 310 കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനായി ഈ വർഷം വിദേശത്തേക്ക്