TRENDING:

ഡൽഹി യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ 39 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

Last Updated:

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 27 ആണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡൽഹി യൂണിവേഴ്സിറ്റിക്ക്‌ കീഴിലെ ദീൻ ദയാൽ ഉപാധ്യായ കോളേജിൽ 39 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ. താൽപ്പര്യമുള്ളവർക്ക് colrec.uod.ac.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം. നവംബർ 27 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
advertisement

കൂടുതൽ വിവരങ്ങൾ ചുവടെ

ആകെ ഒഴിവുകൾ – 39 (അസിസ്റ്റന്റ് പ്രൊഫസർ)

താഴെ പറയുന്ന വിഷയങ്ങളിലാണ് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളുള്ളത്.

കണക്ക് – 6

കോമേഴ്‌സ് – 6

കമ്പ്യൂട്ടർ സയൻസ് – 5

ഇംഗ്ലീഷ് – 4

ബോട്ടണി – 3

സുവോളജി – 3

ഇലക്ട്രോണിക്സ് – 3

എൻവയോൺമെന്റൽ സയൻസ് – 2

ഹിന്ദി – 2

മാനേജ്മെന്റ് സ്റ്റഡീസ് – 1

പൊളിറ്റിക്കൽ സയൻസ് – 1

advertisement

ഇക്കണോമിക്സ് – 1

ഹിസ്റ്ററി – 1

സംസ്കൃതം – 1

അപേക്ഷിക്കേണ്ടത് എങ്ങനെ?

1. colrec.uod.ac.in എന്ന വെബ്സൈറ്റ് വഴി ലോഗിൻ ചെയ്യുക

2. രജിസ്റ്റർ ചെയ്ത ശേഷം ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.

3. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയിലേക്കുള്ള ഫീസ് അടച്ചതിന് ശേഷം, നിർദ്ദിഷ്ട മാതൃകയിലുള്ള രേഖകൾ സമർപ്പിക്കുക.

4. അപേക്ഷ പൂർത്തിയാക്കി സബ്‌മിറ്റ് ചെയ്ത ശേഷം പ്രിന്റ് ഔട്ട് എടുത്ത് കയ്യിൽ സൂക്ഷിക്കുക.

അപേക്ഷ ഫീസ് എത്ര?

advertisement

ജനറൽ, ഒബിസി (OBC), EWS തുടങ്ങിയ വിഭാഗക്കാർക്ക് 500 രൂപയാണ് (Non- refundable) അപേക്ഷ ഫീസ്. ഒറ്റ തവണയാണ് ഉദ്യോഗാർത്ഥി പോർട്ടൽ വഴി ഈ ഫീസ് അടക്കേണ്ടി വരിക. പട്ടിക ജാതി (SC), പട്ടിക വർഗ്ഗ (ST) വിഭാഗക്കാരെയും ഭിന്നശേഷിക്കാരെയും സ്ത്രീകളെയും അപേക്ഷാ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം. അക്കാദമിക് യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റ് ആവശ്യമായ രേഖകളും ഐഡന്റിറ്റി തെളിയിക്കുന്ന രേഖയും (ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് ), സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
ഡൽഹി യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ 39 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ
Open in App
Home
Video
Impact Shorts
Web Stories