Also read-ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണോ? എജ്യുക്കേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
വിദ്യാർത്ഥികളുടെ താല്പര്യത്തിനനുസരിച്ച് വിവിധ വിഷയങ്ങൾ ഒരേ സമയം പഠിക്കുവാനുളള അവസരം നാല് വർഷ ബിരുദ പ്രോഗ്രാമിലൂടെ ലഭിക്കും. കാലടി മുഖ്യ ക്യാമ്പസിന് പുറമെ സർവ്വകലാശാലയുടെ ആറ് പ്രാദേശിക ക്യാമ്പസുകളിലും പഠന സൗകര്യമുണ്ടായിരിക്കും. ശ്രീശങ്കരാചാര്യ സംസ്കൃത സ്കോളർഷിപ്പ്, ശ്രീശങ്കരാചാര്യ മെറിറ്റ് സ്കോളർഷിപ്പ്, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആകസസ് സ്കോളർഷിപ്പ് എന്നിവ ലഭിക്കും. സംസ്കൃതം വിദ്യാർത്ഥികൾക്ക് ആദ്യ രണ്ട് വർഷങ്ങളിൽ പ്രതിമാസം 500/-രൂപ വീതവും മൂന്നും നാലും വർഷങ്ങളിൽ 1000/-രൂപ വീതമായി ആകെ 30,000/- രൂപ സ്കോളർഷിപ്പായി ലഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
advertisement
സംസ്കൃത സർവ്വകലാശാലഃ ഗവേഷക അദാലത്ത് മാർച്ച് നാലിന്
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളം, സംസ്കൃതം വേദാന്തം, ട്രാൻസ്‍ലേഷൻ സ്റ്റഡീസ്, ഭരതനാട്യം, മോഹിനിയാട്ടം, സൈക്കോളജി, ഉറുദു, മ്യൂസിക് എന്നീ ഗവേഷക പഠനവകുപ്പുകളിൽ 2015ന് മുമ്പ് രജിസ്റ്റർ ചെയ്ത ഗവേഷകർക്ക് പ്രബന്ധസമർപ്പണത്തിന് വേണ്ടി മാർച്ച് നാലിന് കാലടി മുഖ്യ ക്യാമ്പസിൽ ഗവേഷക അദാലത്ത് നടത്തുന്നു. നേരത്തേ അപേക്ഷ സമർപ്പിച്ചവർക്ക് അദാലത്തിൽ പങ്കെടുക്കാവുന്നതാണ്. മറ്റ് പഠന വകുപ്പുകളുടെ അദാലത്ത് തീയതി പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.