TRENDING:

ഐഐടി ബോംബെയിലെ 85 വിദ്യാർത്ഥികൾക്ക് ഒരു കോടിയലധികം രൂപയുടെ ശമ്പള പാക്കേജ്

Last Updated:

റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിലെ വിദ്യാർഥികൾക്കാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് ലഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്ലേസ്മെന്റിന്റെ ആദ്യ ഘട്ടത്തിൽ ഐഐടി ബോംബെയിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചത് ഒരു കോടിയലധികം രൂപയുടെ ശമ്പള പാക്കേജെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയാണ് ഐഐടി ബോംബെ ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. 85 ഓളം വിദ്യാർത്ഥികൾക്കാണ് ഈ ഓഫറുകൾ ലഭിച്ചത്. റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിലെ വിദ്യാർഥികൾക്കാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് ലഭിച്ചത്. വാർഷിക ശരാശരിയായി 36.9 ലക്ഷം രൂപയാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. കഴിഞ്ഞ വർഷം ഇത് 32.25 ലക്ഷം രൂപയായിരുന്നു.
advertisement

അതേസമയം അൽഗോ ട്രേഡിങ് സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ധനകാര്യ വിഭാഗത്തിന് ശമ്പളത്തിന്റെ വാർഷിക ശരാശരിയിൽ 22 ശതമാനത്തിന്റെ കുറവുണ്ടായതായാണ് വിവരം. 41.7 ലക്ഷമായിരുന്ന വാർഷിക ശമ്പളം 32.4 ലക്ഷമായി കുറഞ്ഞു. ഒന്നാം ഘട്ട പ്ലേസ്‌മെന്റ് പൂർത്തിയാകുമ്പോൾ ഐടി/സോഫ്റ്റ്‌വെയർ മേഖലയിലും കൺസൽട്ടിങ്ങ് മേഖലയിലും വാർഷിക ശമ്പളത്തിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. കമ്പനികളുടെ പ്ലേസ്‌മെന്റിൽ പങ്കെടുക്കാൻ തങ്ങളുടെ വിദ്യാർത്ഥികൾ നല്ല രീതിയിൽ പ്രയത്നിക്കുന്നുണ്ടെന്നും പല കമ്പനികളും ഇന്റർവ്യൂകൾ ഓൺലൈൻ ആയി സംഘടിപ്പിക്കുന്നത് മൂലം അതിൽ വിജയിക്കാൻ വിദ്യാർത്ഥികൾ പ്രയാസം നേരിടുന്നുണ്ടെന്നും ഐഐടി ബോംബെയിലെ പ്ലേസ്‌മെന്റ് ഓഫീസർ പറഞ്ഞു.

advertisement

കൂടാതെ ആഗോളതലത്തിലെ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണവും ഇന്ത്യ തിരഞ്ഞെടുപ്പിനോട് അടുക്കുന്നതും അന്താരാഷ്ട്ര കമ്പനികളിൽ നിന്നുമുള്ള ഓഫറുകളിൽ കുറവ് ഉണ്ടാക്കിയിട്ടുണ്ടെന്നും, പ്ലേസ്‌മെന്റിൽ കുറച്ച് കമ്പനികൾ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നാം ഘട്ട പ്ലേസ്‌മെന്റിൽ ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, നെതർലൻഡ്, സിങ്കപ്പൂർ, ഹോങ് കോങ് എന്നീ രാജ്യങ്ങളിലെ കമ്പനികളിൽ നിന്നുമായി 63 വിദ്യാർഥികൾക്ക് അന്താരാഷ്ട്ര ഓഫറുകൾ ലഭിച്ചു. ഡിസംബർ 20 നാണ് ഒന്നാം ഘട്ട പ്ലേസ്‌മെന്റ് അവസാനിച്ചത്.1,188 വിദ്യാർത്ഥികൾക്കായി ആകെ 1340 ഓഫാറുകളാണ് ഡിസംബർ 20 വരെ ലഭിച്ചത്.

advertisement

എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ഐടി/സോഫ്റ്റ്‌വെയർ, ഫിനാൻസ്/ബാങ്കിംഗ് / ഫിൻടെക്, മാനേജ്മെന്റ് കൺസൽട്ടിങ്, ഡേറ്റ സയൻസ് അനലിറ്റിക്സ്, റിസേർച്ച് ആൻഡ് ഡെവലപ്പമെന്റ് ഡിസൈൻ എന്നീ വിഭാഗങ്ങളിലാണ് കമ്പനികൾ ഏറ്റവും അധികം ഓഫറുകൾ നൽകിയത്. പ്ലേസ്മെന്റിൽ പങ്കാളികളായ പ്രമുഖ കമ്പനികളിൽ എയർബസ്, എയർ ഇന്ത്യ, ആപ്പിൾ, ഡാവിഞ്ചി, ഗൂഗിൾ, ഇന്റൽ, ജാഗ്വാർ ലാൻഡ് റോവർ, മോർഗൻ സ്റ്റാൻലി, മെഴ്സിഡസ് ബെൻസ്, ക്വാൽകോം, റിലയൻസ് ഗ്രൂപ്പ്, സാംസങ്, സ്ക്ലംബർഗർ (Schlumberger), സ്ട്രാൻഡ് ലൈഫ് സയൻസ്, ടാറ്റാ ഗ്രൂപ്പ്, ടെക്സാസ് ഇൻസ്‌ട്രുമെന്റ്സ്, ടിഎസ്എംസി, ടിവിഎസ് ഗ്രൂപ്പ്, വെൽ ഫാർഗോ എന്നിവർ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ച് പ്ലേസ്‌മെന്റിന്റെ അവസാന ഘട്ടത്തിൽ 21.82 ലക്ഷമായിരുന്നു ശരാശരി വാർഷിക ശമ്പളം. 2021-22 ൽ ഇത് 21.50 ലക്ഷവും 2020-21 ൽ 17.91 ലക്ഷവുമായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
ഐഐടി ബോംബെയിലെ 85 വിദ്യാർത്ഥികൾക്ക് ഒരു കോടിയലധികം രൂപയുടെ ശമ്പള പാക്കേജ്
Open in App
Home
Video
Impact Shorts
Web Stories