പ്രവേശന പരീക്ഷ
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. പ്രവേശനപരീക്ഷയ്ക്കു 7-ാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നും ചോദ്യങ്ങളുണ്ടായിരിക്കും. ഏപ്രിൽ 10 രാവിലെ 10 മണി മുതൽ 11.30 വരെ, അതാത് ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ വെച്ചായിരിക്കും പരീക്ഷ. തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക ഏപ്രിൽ 15 ന് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
advertisement
www.polyadmission.org/ths
ഫോൺ
0484-2542355
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)