എഐക്യു കൗണ്‍സലിംഗ് ഷെഡ്യൂള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും തമിഴ്നാട്, കര്‍ണാടക എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ നീറ്റ് 2022 സ്‌കോറുകളിലൂടെ സംസ്ഥാന മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് ഘട്ടങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളും ഉടന്‍ കൗണ്‍സിലിംഗ് ആരംഭിക്കും.
തമിഴ്‌നാട്ടിലെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ (DME) NEET UG 2022 കൗണ്‍സിലിംഗിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിനായി tnmedicalselection.net. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഒക്ടോബര്‍ 3ന് വൈകുന്നേരം 5 മണി വരെ അപേക്ഷാ ഫോം സമര്‍പ്പിക്കാവുന്നതാണ്. ഈ വര്‍ഷം തമിഴ്നാട്ടില്‍ 1,32,167 പേര്‍ നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ട്. ഇതില്‍ 67,787 പേരാണ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയത്.
advertisement
മഹാരാഷ്ട്ര സ്റ്റേറ്റ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CET) സെല്‍ സംസ്ഥാനതല കൗണ്‍സിലിംഗ് ഉടന്‍ ആരംഭിക്കും. കോമണ്‍ അഡ്മിഷന്‍ പ്രോസസ് (CAP) പോര്‍ട്ടല്‍ cetcell.mahacet.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കര്‍ണാടകയിലെ കോളേജുകളിലേക്കുള്ള പ്രവേശന അപേക്ഷാ നടപടികള്‍ക്കായി kea.kar.nic.in എന്ന വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 26 മുതല്‍ ഇതിനായുള്ള ഡോക്യുമെന്റ് വെരിഫിക്കേഷന്‍ ആരംഭിക്കും. ഈ വര്‍ഷം നീറ്റ് പരീക്ഷയ്ക്ക് 18.5 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജൂലൈ 17 നാണ് എഴുത്തു പരീക്ഷ നടന്നത്.
അതേസമയം, പശ്ചിമ ബംഗാളിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, പശ്ചിമ ബംഗാള്‍ നീറ്റ് പിജി കൗണ്‍സലിംഗ് 2022 ആരംഭിച്ചു. 2022 സെപ്റ്റംബര്‍ 21 ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 25-ന് അവസാനിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് WBMCC-യുടെ ഔദ്യോഗിക സൈറ്റായ wbmcc.nic.in. വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
ഫീസ് അടയ്ക്കല്‍, ഇതിനകം നിശ്ചയിച്ചിട്ടുള്ള കോളേജിലെ ഉദ്യോഗാര്‍ത്ഥികളുടെ വെരിഫിക്കേഷന്‍, ടൈം സ്ലോട്ട് എന്നിവ 2022 സെപ്റ്റംബര്‍ 26 വരെ നടക്കും. താല്‍ക്കാലിക ലിസ്റ്റ് സെപ്റ്റംബര്‍ 26 നും അന്തിമ ലിസ്റ്റ് 2022 സെപ്റ്റംബര്‍ 27 നും പുറത്തുവിടും. ഓണ്‍ലൈന്‍ ചോയ്സ് പൂരിപ്പിക്കലും ചോയ്‌സ് ലോക്കിംഗും 2022 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ നടക്കും. 2022 സെപ്റ്റംബര്‍ 30-ന് ഫലം പ്രസിദ്ധീകരിക്കും.