ഐഐടി ഖരഗ്പൂരിനെ വേണ്ടവിധത്തിൽ ബ്രാൻഡിങ്ങ് ചെയ്യണം: ഡയറക്ടർ വി.കെ. തിവാരി
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വനിതാ വിദ്യാഭ്യാസ മുന്നേറ്റം, നൈപുണ്യ പരിശീലനം, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് നൽകുന്ന പിന്തുണ, പ്രാദേശിക വിജ്ഞാനം, ലൈഫ് ലോങ്ങ് ലേണിങ് എന്നീ മികവുകളും കേരളത്തിന് മുതൽക്കൂട്ടാകും. ഈ രംഗത്ത് കേരളത്തിന്റെ പരിശ്രമങ്ങൾക്ക് എഎസ്ഇഎം ഹബ്ബിന്റെ പിന്തുണയും സഹായ വാഗ്ദാനവും അദ്ദേഹം ഉറപ്പു നൽകി. കൂടിക്കാഴ്ചയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് ഐ എ എസ്, അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസ് എന്നിവരും പങ്കെടുത്തു.
advertisement
പി.എസ്.സി വരുന്നുണ്ട് കേട്ടോ! എന്തായാലും പഠിക്കാൻ തുടങ്ങിക്കോ; 179 കാറ്റഗറികളിലേക്ക് വിജ്ഞാപനമായി
തുടർ വിദ്യാഭ്യാസ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന, വിദ്യാഭ്യാസ രംഗത്തെ ആഗോള കൂട്ടായ്മയാണ് 2005ൽ സ്ഥാപിതമായ എഎസ്ഇഎം ഹബ്. നിലവിൽ 51 രാജ്യങ്ങളാണ് ഈ കൂട്ടായ്മയിൽ ഉള്ളത്. ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായാണ് കേരളത്തിലെത്തിയത്. യൂറോപ്യൻ സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികളാണ് സംഘത്തിലുള്ളത്.