എഐസിടിഇയുടെ ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന പ്രദേശിക ഓഫീസുകളുടെ സ്ഥാനത്തായിരിക്കും ഈ 11 കേന്ദ്രങ്ങൾ വരിക.
കാണ്‍പുര്‍, ഭോപ്പാല്‍, ബെംഗളൂരു, തിരുവനന്തപുരം, ഹൈദരാബാദ്, ചെന്നൈ, ചണ്ഡീഗഡ്, ജയ്പൂര്‍, ബരോഡ്, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലായിരിക്കും ഇന്‍ഡൊവേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുക. ഐകെസ് പദ്ധതികളില്‍ ഗവേഷണം നടത്തുന്നതിനായിരിക്കും ഈ കേന്ദ്രങ്ങള്‍ പ്രധാനമായും പ്രവര്‍ത്തിക്കുക. പുരാതനകാലത്തെ സിദ്ധാന്തങ്ങളുടെ സാധുത പരിശോധിക്കുക, പഴയ കൃതികള്‍ പരിശോധിക്കുക, വിവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ഇന്‍ഡൊവേഷന്‍ കേന്ദ്രങ്ങളുടെ പ്രധാന ചുമതലയെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
പ്രാദേശിക ഓഫീസുകള്‍ ഈ വര്‍ഷമാണ് അടച്ചുപൂട്ടിയത്. ഇനി ഈ കേന്ദ്രങ്ങള്‍ പുതിയ കാര്യങ്ങള്‍ വികസിപ്പിക്കുന്നതിനും മറ്റുമായി പ്രയോജനപ്പെടുത്തും. ഐകെഎസിന് കീഴില്‍ വരുന്ന നൂതനമായ ആശയങ്ങള്‍ വികസിപ്പിക്കുകയാണ് കേന്ദ്രങ്ങള്‍ വഴി ചെയ്യുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട അറിവുകളും സിദ്ധാന്തങ്ങളും സമന്വയിപ്പിക്കുക എന്നതില്‍ ഊന്നല്‍ നല്‍കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ (എന്‍ഇപി) ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. എഐസിടിഇയ്ക്ക് കീഴില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഐകെഎസ് എന്ന വിഭാഗത്തിന് തുടക്കം കുറിച്ചത്. യുജിസി ഈ വര്‍ഷമാദ്യം ഐകെഎസിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഗവേഷണങ്ങളും നിര്‍ദേശങ്ങളും പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്. ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും പുതിയ കോഴ്‌സുകള്‍ വികസിപ്പിക്കുന്നതും പഠിപ്പിക്കുന്നതും അതില്‍ ഉള്‍പ്പെടുന്നു.
വേദങ്ങള്‍, പുരാണങ്ങള്‍ തുടങ്ങിയ ഇതര പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്കിന് കീഴില്‍ ലഭിക്കുമെന്ന് ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കി മാര്‍ഗനിര്‍ദേശത്തില്‍ ഐകെഎസ് പറഞ്ഞിരുന്നു. രാജ്യമെമ്പാടുമുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ ചട്ടക്കൂടിന് കീഴിലുള്ള മാര്‍ഗനിര്‍ദേങ്ങള്‍ നടപ്പാക്കും.
രാജ്യമെമ്പാടുമായി 13 ഐകെഎസ് കേന്ദ്രങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ശാസ്ത്രം, എഞ്ചിനീയറിങ്, സാങ്കേതികവിദ്യ, ആയുര്‍വേദത്തിലൂടെ ആരോഗ്യം, യോഗ, മനഃശാസ്ത്രം, ഭാഷാശാസ്ത്രം, എന്നിവയില്‍ ഗവേഷണം നടത്തുക, മറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.