സി.യു.ഇ.ടി.ഇതര പ്രോഗ്രാമുകൾ
രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായ അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ ഭൂരിഭാഗംപ്രോഗ്രാമുകളിലേയ്ക്കും എൻ.ടി.എ. നടത്തുന്ന സി.യു.ഇ.ടി വഴിയാണ്, പ്രവേശനം. എന്നാൽ ചുരുക്കം ചില പ്രോഗ്രാമുകൾ CUET-UG യുടെ പരിധിയിൽപെടാത്തതുണ്ട്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും, പ്രസ്തുത പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം. CUET-UG യുടെ പരിധിയിൽപെടാത്ത കോഴ്സുകളുടെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷക്ക് ഫെബ്രുവരി 8 വരെ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.
ലേറ്റ് ഫീയോടു കൂടി ഫെബ്രുവരി 15 വരെയും അപേക്ഷിക്കാം. അപേക്ഷയിലെ തിരുത്തലുകൾ ഫെബ്രുവരി 16 മുതൽ 18 വരെ നടത്താം.
advertisement
ബിരുദ കോഴ്സുകൾ കൂടാതെ വിവിധ പ്ലസ്ടു സ്ട്രീമുകളിലേയ്ക്കും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. വിവിധ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷ, രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച്, 2025 ഏപ്രിൽ മാസത്തിൽ നടക്കും.
പ്രവേശന പരീക്ഷ തീയ്യതികൾ
1.B.A. (Hons.) French, German, Spanish & International Studies: 09.04.2025
2.B.Sc. (Hons.) Agriculture: 13.04.2025
3.B.Sc. (Hons.) Science / Life Sciences: 13.04.2025
4.B.Com. (Hons.): 13.04.2025
5.B.A. (Hons.) Arts / Social Sciences: 13.04.2025
6.B.Sc. / Paramedical Courses / BRTT*
: 16.04.2025
7.B.Tech./B. Arch. (Paper-I): 20.04.2025
8. B.A.LL.B. ബി.എ. എൽ.എൽ.ബി (മലപ്പുറം കാമ്പസിലുണ്ട്): 20.04.2025
9. B.Sc. Nursing: 22.04.2025
10. Diploma in Engineering: 27.04.2025
11.Senior Secondary School (Science Stream): 27.04.2025
12.Senior Secondary School (Humanities / Commerce Stream): 27.04.2025
13.Bridge Course (for candidates with Oriental Qualification)
: 27.04.2025
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
https://www.amu.ac.in/offices/admission-section
http://www.amucontrollerexams.com
തയ്യാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)