TRENDING:

ഇത്തവണയും 'ഓള്‍ പാസ്'; മൂല്യ നിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം

Last Updated:

മൂല്യനിര്‍ണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അധ്യാപകരെ നിരീക്ഷിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളില്‍ ഇത്തവണയും ഓള്‍ പാസ് തുടരും. എന്നാല്‍ ഈ വര്‍ഷം മുതല്‍ പരീക്ഷാമൂല്യനിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. ഓള്‍ പാസ് ഉള്ളതിനാല്‍ പരീക്ഷപ്പേപ്പര്‍ നോക്കുന്നതില്‍ അധ്യാപകര്‍ ലാഘവബുദ്ധി കാണിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
advertisement

മൂല്യനിര്‍ണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അധ്യാപകരെ നിരീക്ഷിക്കും. ഇതിനായി പ്രത്യേകം നിരീക്ഷകരെ നിയോഗിക്കാനാണ് തീരുമാനം. മൂല്യനിര്‍ണയത്തില്‍ 30 ശതമാനം മാര്‍ക്ക് നേടാത്ത കുട്ടികളുടെ വിവരം പ്രത്യേകം തയ്യാറാക്കും. അവരുടെ പഠനനിലവാരം ഉറപ്പാക്കാനുള്ള സൗകര്യം സ്‌കൂളുകളില്‍ സജ്ജമാക്കും. ഓരോ ക്ലാസിലും ആര്‍ജിക്കേണ്ട അറിവ് വിദ്യാര്‍ത്ഥി നേടിയെന്ന് ഇതുവഴി ഉറപ്പാക്കും.

വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക പിന്തുണ നല്‍കാന്‍ പ്രത്യേക പഠന പരിപാടികള്‍ ആവിഷ്‌കരിക്കും. മേയ് ആദ്യവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. അതിനുശേഷം, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ പ്രത്യേക സമ്പര്‍ക്കം പുലര്‍ത്തി പിന്തുണാപദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശം. മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന അവലോകനയോഗത്തിന്റേതാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
ഇത്തവണയും 'ഓള്‍ പാസ്'; മൂല്യ നിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം
Open in App
Home
Video
Impact Shorts
Web Stories