ആമുഖത്തോടൊപ്പം മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, ദേശീയ ഗാനം മുതലായവയ്ക്കും പരിഗണന നൽകുകയാണെന്നും എൻസിഇആർടി ചൂണ്ടിക്കാട്ടി. വിവിധ തലങ്ങളിലെ പാഠപുസ്തകങ്ങളിൽ ഇവ ഉൾപ്പെടുത്തും. എന്ത് കൊണ്ട് ഇവയിലൂടെ വിദ്യാർത്ഥികൾക്ക് ഭരണഘടനാമൂല്യങ്ങൾ മനസ്സിലാക്കിക്കൂടായെന്നും എൻസിഇആർടി ചോദിക്കുന്നു. 3,6 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് നിലവിൽ ഭരണഘടന ആമുഖം ഒഴിവാക്കിയത്. പകരമായി ഈ പുസ്തകങ്ങളിൽ ദേശീയ ഗാനം, ദേശീയ ഗീതം, മൗലികാവകാശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുകയായിരുന്നു.
എൻസിഇആർടി കരിക്കുലം സ്റ്റഡീസ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി പ്രൊഫ. രഞ്ജന അറോറയുടെ എക്സ് കുറിപ്പ്
എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഭരണഘടനയുടെ ആമുഖം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല.
എൻസിഇആർടി ആദ്യമായി ഇന്ത്യൻ ഭരണഘടനയുടെ വിവിധ വശങ്ങൾ- ആമുഖം, മൗലിക കടമകൾ, മൗലികാവകാശങ്ങൾ, ദേശീയ ഗാനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്നു. ഇവയെല്ലാം വിവിധ ഘട്ടങ്ങളിലുള്ള വിവിധ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആമുഖം മാത്രമാണ് ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതെന്ന ധാരണ വികലവും സങ്കുചിതവുമാണ്. എന്തുകൊണ്ടാണ് കുട്ടികൾ മൗലിക കടമകൾ, മൗലികാവകാശങ്ങൾ, ദേശീയഗാനം എന്നിവയിൽ നിന്ന് ആമുഖത്തോടൊപ്പം ഭരണഘടനാ മൂല്യങ്ങൾ നേടിയെടുക്കരുത്? NEP - 2020 ന്റെ ദർശനം പിന്തുടരുന്ന കുട്ടികളുടെ സമഗ്രമായ വികസനത്തിന് ഞങ്ങൾ ഇവയ്‌ക്കെല്ലാം തുല്യ പ്രാധാന്യം നൽകുന്നു.