എന്നാല്‍ ഇതിനുപിന്നാലെ ഏകദേശം 2000 ഓളം ജോലിക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് തങ്ങളുടെ ടീമിന് അടുത്തുള്ള ആമസോണ്‍ ഹബ്ബുകളിലേക്ക് എത്തണമെന്നും കമ്പനി പറഞ്ഞിരുന്നു. ഈ നയത്തില്‍ പ്രതിഷേധിച്ച് തന്റെ സ്വപ്‌ന ജോലി രാജിവെച്ച മുന്‍ ആമസോണ്‍ ജീവനക്കാരന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കമ്പനിയിലെ 1.6 കോടിയുടെ തന്റെ നിക്ഷേപവും ഉപേക്ഷിച്ചാണ് ഇദ്ദേഹം കമ്പനിയില്‍ നിന്ന് പടിയിറങ്ങിയത്.
ന്യൂയോര്‍ക്ക് സ്വദേശിയായ ജീവനക്കാരനാണ് ഈ വ്യത്യസ്ത തീരുമാനമെടുത്തത്. ഇദ്ദേഹത്തോട് 2023 ജൂണ്‍ മുതല്‍ സിയാറ്റിൽ എത്തി ജോലി ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് രാജിവെയ്ക്കാന്‍ ഇദ്ദേഹം തയ്യാറായത്.
advertisement
നിരന്തര പരിശ്രമത്തിനൊടുവിലാണ് താനും ഭാര്യയും തങ്ങളുടെ സ്വപ്‌നഭവനം വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ജോലിയ്ക്കായി മറ്റൊരു പ്രദേശത്തേക്ക് മാറുക എന്നത് പ്രായോഗികമല്ല. അതേ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തത്. വര്‍ക്ക് ഫ്രം ഹോം എന്ന വിഭാഗത്തിലാണ് തന്നെ കമ്പനി തെരഞ്ഞെടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 1ന് സിയാറ്റിലേക്ക് ജോലിയ്ക്കായി എത്തണമെന്ന് മാനേജര്‍ തന്നോട് പറഞ്ഞുവെന്നും എന്നാല്‍ അപ്പോള്‍ തന്നെ അതിന് കഴിയില്ലെന്ന കാര്യം അദ്ദേഹത്തെ അറിയിച്ചെന്നും ജീവനക്കാരന്‍ പറഞ്ഞു.
കമ്പനിയോട് തന്റെ ഭാഗം വിശദീകരിക്കാന്‍ താന്‍ ശ്രമിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു. സ്ഥലം മാറുമ്പോള്‍ എത്രയായിരിക്കും ശമ്പള പാക്കേജ് എന്ന് കമ്പനിയോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ അതിന് അവര്‍ മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സിയാറ്റിലേക്ക് മാറിയാന്‍ ഏകദേശം 1.24 കോടി രൂപയുടെ പാക്കേജാണ് തനിക്ക് ലഭിക്കുകയെന്ന കാര്യവും അദ്ദേഹം പറഞ്ഞു.
ഇദ്ദേഹമിപ്പോള്‍ ഒരു മുന്‍ ആമസോണ്‍ ജീവനക്കാരനോടൊപ്പം ചേര്‍ന്ന് ഒരു സ്റ്റാര്‍ട്ട് അപ്പിലാണ് ജോലി ചെയ്യുന്നത്. തന്റെ മുമ്പത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുകയാണ് ഇവിടെ ഇദ്ദേഹത്തിന് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.