കനേഡിയൻ അക്കാദമിക് സ്ഥാപനങ്ങളിൽ വ്യാജ അഡ്മിഷന്‍ ലെറ്റർ സമർപ്പിച്ചതിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചില ഇന്ത്യൻ പൗരന്മാർ കാനഡയിൽ നിന്ന് നാടുകടത്തൽ ഭീഷണി നേരിടുന്നുണ്ടെന്ന കാര്യം കേന്ദ്രത്തിന് അറിയാമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി വി മുരളീധരൻ പറഞ്ഞു. ഇവരിൽ പല വിദ്യാർത്ഥികളെയും കയറ്റി അയച്ചത് ഇന്ത്യയിൽ നിയമിരുദ്ധമായി പ്രവർത്തിക്കുന്ന ചില ഏജന്റുമാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഏജന്റുമാരേയും സ്ഥാപനങ്ങളേയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പഞ്ചാബ് സർക്കാർ ഉൾപ്പെടെയുള്ളവരുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
പ്രാദേശിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി, കാനഡയിൽ താമസിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്, ബന്ധപ്പെട്ട കനേഡിയൻ അധികാരികളുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. അതിന്റെ ഫലങ്ങള്‍ വിദ്യാർത്ഥികള്‍ക്കും ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിദ്യാർത്ഥികൾ തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ, കനേഡിയൻ അധികാരികളോട് നീതി പുലർത്താനും മാനുഷിക സമീപനം സ്വീകരിക്കാനും അഭ്യർത്ഥിച്ചെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.