2007-ൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിട്ടാണ് അഞ്ജു ശോശൻ ജോർജ് സിഎംഎസ് കോളേജിൽ ചേർന്നത്. ചെന്നൈ ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദപഠനവും സ്റ്റെല്ല മേരീസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഡോ. അഞ്ജു, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിൽ നേടിയിട്ടുണ്ട്.
കേരള സർവകലാശാലയിൽനിന്ന് ഓട്ടിസം സ്റ്റഡീസിൽ പിഎച്ച്ഡി നേടി. വൈകല്യ പഠനങ്ങളെക്കുറിച്ചുള്ള അവരുടെ കൃതികൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസോസിയേറ്റും സിഎംഎസ് കോളേജിലെ സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറുമാണ്.
advertisement
അഞ്ജുവിെന്റ അച്ഛൻ പ്രൊഫ. ജോർജ് കുര്യൻ സിഎംഎസ് കോളേജിന്റെ ചരിത്രവകുപ്പ് തലവനും വൈസ് പ്രിൻസിപ്പലുമായിരുന്നു. അമ്മ പ്രൊഫ. ലൈസ വർക്കി മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ഫിസിക്സ് വകുപ്പ് മേധാവിയായിരുന്നു. ഭർത്താവ്: ബിനു ജേക്കബ് കൊച്ചി ടാറ്റ കൺസൾട്ടൻസി സർവീസസിൽ സീനിയർ കൺസൾട്ടന്റാണ്. മക്കൾ: ജോഹാൻ ജേക്കബ് ബിനു, നേഹ മറിയം ബിനു.