26 പിജി പ്രോഗ്രാമുകളാണ് കേരളത്തിലുള്ളത്. ഇതില്‍ എല്‍.എല്‍.എം, തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്‍കോട് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്.
അപേക്ഷാ ക്രമം
ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.2025 ഫെബ്രുവരി 1ന് രാത്രി 11.50 വരെ അപേക്ഷിക്കാം.ഫെബ്രുവരി 2ന് രാത്രി 11.50 വരെ ഫീസ് അടക്കാനവസരമുണ്ട്.
ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താം .സര്‍വകലാശാല വെബ്‌സൈറ്റും എന്‍ടിഎ വെബ്സൈറ്റും സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ (കോഴ്‌സുകള്‍, യോഗ്യത, പരീക്ഷാ വിവരങ്ങള്‍) ലഭിക്കുന്നതാണ്.മാര്‍ച്ച് 13 മുതല്‍ 31 വരെയുള്ള തീയതികളിൽ, രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടക്കും.
advertisement
വിവിധ പ്രോഗ്രാമുകളും സീറ്റുകളും
1.എം.എ. എക്കണോമിക്സ് (40)
2.എം.എ. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40)
3.എം.എ. ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി (40)
4.എം.എ. ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40)
5.എം.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് (40)
6.എം.എ. മലയാളം (40)
7.എം.എ. കന്നഡ (40)
8.എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് (40)
9.എംഎസ്ഡബ്ല്യു (40)
10.എം.എഡ് (40)
11.എംഎസ് സി സുവോളജി (30)
12. എംഎസ് സി . ബയോകെമിസ്ട്രി (30)
13.എംഎസ് സി . കെമിസ്ട്രി (30)
14. എംഎസ് സി . കംപ്യൂട്ടര്‍ സയന്‍സ് (30)
15.എം.എസ് സി.എന്‍വിയോണ്‍മെന്റല്‍ സയന്‍സ് (30)
16.എംഎസ് സി .ജീനോമിക് സയന്‍സ് (30)
17.എംഎസ് സി . ജിയോളജി (30)
18. എംഎസ് സി . മാത്തമാറ്റിക്സ് (30)
19.എംഎസ് സി . ബോട്ടണി (30)
20. എംഎസ് സി ഫിസിക്സ് (30)
21. എംഎസ് സി യോഗ തെറാപ്പി (30)
22.എല്‍എല്‍എം (40)
23.മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30)
24.എംബിഎ – ജനറല്‍ (40)
25. എംബിഎ – ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് (40)
26.എംകോം (40)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
www.nta.ac.in
www.cukerala.ac.in
ഹെല്‍പ്പ് ഡസ്‌ക്
01140759000
ഇ -മെയില്‍
helpdesk-cuetpg@nta.ac.in
തയാറാക്കിയത് : ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)