TRENDING:

കളക്ടറാകണോ? സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്കപേക്ഷിക്കാം

Last Updated:

മെയ് 25നാണ് പ്രിലിമിനറി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയില്‍ IAS & IPS ഉൾപ്പടെ സിവിൽ സർവ്വീസിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷയായ പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.ഡിഗ്രീ യോഗ്യതയുള്ളവർക്ക്, ഓൺലൈൻ രജിസ്ട്രേഷന് ഫെബ്രുവരി 18 വരെ സമയമുണ്ട്.ഫെബ്രുവരി 25 വരെ അപേക്ഷയിൽ തിരുത്തുകൾ വരുത്താവുന്നതാണ്. 1129 ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പരീക്ഷാക്രമവും തെരഞ്ഞെടുപ്പും

മെയ് 25നാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടങ്ങളുള്ള പരീക്ഷയാണ്, യു.പി.എസ്.സി. നടത്തുന്ന സിവിൽ സർവ്വീസ് എക്സാമിനേഷൻ .

പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതിൽ മികവു പുലർത്തിയാലേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യത ലഭിക്കൂ. തുടർന്നുള്ള ഇന്റർവ്യൂവിൽ കൂടി വിജയിച്ചാലാണ്, അന്തിമ പട്ടികയിലിടം പിടിക്കുക.

വിവിധ സർവ്വീസുകൾ

ഐ.എ എസും ഐ.പി.എസും ഐ.എഫ്.എസും ആണ്, നമുക്കു പരിചിതമായ സിവിൽ സർവ്വീസുകളെങ്കിലും അഖിലേന്ത്യ സർവ്വിസുൾപ്പടെ ഗ്രൂപ്പ് A, ഗ്രൂപ്പ് B സിവിൽ സർവ്വീസുകൾ നിലവിലുണ്ട്

advertisement

I.All India Civil Services

Indian Administrative Service (IAS)

Indian Police Service (IPS)

Indian Forest Service (IFoS)

II.Group ‘A’ Civil Services

Indian Foreign Service (IFS)

Indian Audit and Accounts Service (IAAS)

Indian Civil Accounts Service (ICAS)

Indian Corporate Law Service (ICLS)

Indian Defence Accounts Service (IDAS)

Indian Defence Estates Service (IDES)

advertisement

Indian Information Service (IIS)

Indian Ordnance Factories Service (IOFS)

Indian Communication Finance Services (ICFS)

Indian Postal Service (IPoS)

Indian Railway Accounts Service (IRAS)

Indian Railway Personnel Service (IRPS)

Indian Railway Traffic Service (IRTS)

Indian Revenue Service (IRS)

Indian Trade Service (ITS)

Railway Protection Force (RPF)

III.Group ‘B’ Civil Services

Armed Forces Headquarters Civil Service

advertisement

DANICS

DANIPS

Pondicherry Civil Service

Pondicherry Police Service

ആർക്കൊക്കെ അപേക്ഷിക്കാം

സിവിൽ സർവ്വീസ് പരീക്ഷക്ക് അപേക്ഷിക്കാൻ ബിരുദമാണ്, അടിസ്ഥാനയോഗ്യത. മെയിൻ പരീക്ഷയ്‌ക്കുള്ള അപേക്ഷ സമർപ്പണമാകുമ്പോഴേക്കും ബിരുദഫലം അറിയാനിടയുള്ള നിലവിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. മെഡിക്കൽ ബിരുദക്കാർക്ക്, അവർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂവിന് ഹാജരാക്കിയാൽ മതിയാകും. ഇതു കൂടാതെ സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാവുന്നതാണ്.ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.

advertisement

അപേക്ഷകരുടെ പ്രായം

പൊതു വിഭാഗക്കാർക്ക്

21 വയസ് മുതല്‍ 32 വയസ് വരെയാണ് പ്രായപരിധി. നിര്‍ദിഷ്ട വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 37 വയസ്സുള്ള പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗക്കാർക്കും 35 വയസ്സുള്ള പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. ഇതു കൂടാതെ, ഭിന്നശേഷിക്കാർക്ക് 42 വയസ്സുവരെയും വിമുക്‌തഭടർക്ക് നിയമാനുസൃത ഇളവും ലഭിക്കും.

അപേക്ഷാ ക്രമം

വൺടൈം രജിസ്‌ട്രേഷൻ നൽകിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ രജിസ്ട്രേഷന് ഓൺലൈൻ രജിസ്ട്രേഷന് ഫെബ്രുവരി 18 വരെ സമയമുണ്ട്. ഓൺലൈൻ ആയാണ് , അപേക്ഷ സമർപ്പിക്കേണ്ടത്. നിർദ്ദിഷ്ട അപേക്ഷ ഫീസ് ഒടുക്കണം. വനിതകള്‍, എസ്‌സി /എസ്ടി വിഭാഗം, വികലാംഗര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസില്ല

പരീക്ഷാ കേന്ദ്രങ്ങൾ

പ്രിലിമിനറി പരീക്ഷയ്ക്ക്, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്കു കേരളത്തിൽ തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

https://upsconline.nic.in

https://www.upsc.gov.in

https://upsc.gov.in/whats-new/Civil%20Services%20%28Preliminary%29%20Examination%2C%202025

സിവിൽ സർവീസ് പരീക്ഷാ ഒരുക്കത്തിന് ഉപകാരപ്രദമാകുന്ന വെബ്സൈറ്റുകൾ

I.സ്‌റ്റഡി മെറ്റീരിയലുകൾക്ക്

1. insightsonindia.com

2. clearias.com

3. mrunal.org

4. gktoday.in

5. currentaffairsonly.com

6. cleariasexam.com

7. iasexamportal.com

8. visionias.wordpress.com

9. swapsushias.blogspot.in

10. iaspassion.com

11. iasscore.in

12. iaskracker.com

13. jagranjosh.com

14. upscguide.com

15. civilserviceindia.com

16. ias100.in

17. jeywin.com

18. civilsdaily.com

19. onlinegk.com

20. iasaspirants.com

21. iaspaper.in

22. iasexams.com

23. tcyonline.com

24. testfunda.com

25. iasforums.com

26. upscforums.com

27. forumias.com

28. indianofficer.com

29. interviewprep4ias.com

30. upscdiscussions.com

31. thesupermanreturns.wordpress.com

32. rijubafna.com

33. lohitmatani.wordpress.com

34. iasdream.com

35. jhinujha.wordpress.com

II. റഫറൻസുകൾക്ക്

1. ncert.nic.in

2. nios.ac.in

3. egyankosh.ac.in

4. yojana.gov.in

5. upsc.gov.in

6. pib.nic.in

7. prsindia.org

8. idsa.in

9. gatewayhouse.in

10. envfor.nic.in

11. mea.gov.in

12. indiabudget.nic.in

13. ptinews.com

14. pdgroup.upkar.in

15. ibef.org

16. vikaspedia.in

17. makeinindia.com

തയാറാക്കിയത്: ഡോ.ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
കളക്ടറാകണോ? സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്കപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories