ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകർ, 1997 ഓഗസ്റ്റ് രണ്ടിനും 2006 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.സംവരണവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്‌തഭടർക്കും പ്രായത്തിൽ ഇളവുണ്ട്. അപേക്ഷകർ,12–ാം ക്ലാസ് ജയിച്ചിരിക്കണം
അപേക്ഷാഫീസും തിരഞ്ഞെടുപ്പ് രീതിയും
ജനറൽ വിഭാഗക്കാർക്ക് 100/- രൂപയാണ്, അപേക്ഷാ ഫീസ്.
പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്‌തഭട, വനിതാ അപേക്ഷകർക്കു അപേക്ഷാ ഫീസില്ല.കംപ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്‌സ് ( CBT) പരീക്ഷ, രണ്ടു ഘട്ടമായി ഉണ്ടാകും. ഇതുകൂടാതെ, സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുമുണ്ടാകും.ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന 15 മിനിറ്റ് സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടർ ഡേറ്റാ എൻട്രി വേഗം പരിശോധിക്കും. ഇതോടൊപ്പം,കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം. എൽഡി ക്ലാർക്ക് /ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിലേക്കുള്ള 10 മിനിറ്റ് കംപ്യൂട്ടർ ടൈപ്പിങ് ടെസ്‌റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം.
advertisement
അപേക്ഷാ രീതി
ഓൺലൈനായാണ്, അപേക്ഷ സമർപ്പണം.ആദ്യഘട്ടം ഒറ്റത്തവണ റജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. ഒറ്റത്തവണ റജിസ്ട്രേഷനു ശേഷം യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് SSC CHSL പരീക്ഷക്കുള്ള അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പണത്തിന്