TRENDING:

CTET | അഖിലേന്ത്യാ തലത്തിലെ അധ്യാപക അഭിരുചി പരീക്ഷയായ സി ടെറ്റിന് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

സി ടെറ്റ് പരീക്ഷ രജിസ്ട്രേഷനുള്ള അവസാന തീയതി 02 ഏപ്രിൽ 2024

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഖിലേന്ത്യാ തലത്തിലെ അധ്യാപക അഭിരുചി പരീക്ഷയായ സി ടെറ്റിന് ഇപ്പോൾ അപേക്ഷിക്കാം. ഒന്നുമുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനു കേന്ദ്ര സർക്കാർ ആവിഷ്കരിച്ച യോഗ്യത പരീക്ഷയാണ് സി ടെറ്റ്. കേന്ദ്രീയ നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലേയും നിയമനത്തിന് സി ടെറ്റ് യോഗ്യത നേടിയിരിക്കണം. വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ് സ്കൂളുകളിലും ഇത് ഉപയോഗിക്കാം. സി ടെറ്റ് പരീക്ഷയ്ക്ക് എത്ര തവണ വേണമെങ്കിലും എഴുതാവുന്നതും, സ്കോർ മെച്ചപ്പെടുത്താൻ വീണ്ടും എഴുതുകയും ചെയ്യാവുന്നതാണ്. സിബിഎസ്സിയ്ക്കാണ് നടത്തിപ്പ് ചുമതല.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്

CBT (കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്) മോഡിൽ, പരീക്ഷ നടത്തും. സി ടെറ്റ് യോഗ്യതാ നിർണ്ണയ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ഏപ്രിൽ 2 വരെയാണ് സമയം. പരീക്ഷ ജൂലായ് ഏഴിന് രണ്ട് ഷിഫ്റ്റുകളിലായി നടക്കും. പേപ്പർ രണ്ട് രാവിലെ 9.30 മുതൽ 12 വരെയും പേപ്പർ ഒന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെയും നടക്കും.

അപേക്ഷാക്രമം

ഉദ്യോഗാർത്ഥികൾ ആദ്യം CTET ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്, ഹോം പേജിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യണം. ആവശ്യപ്പെട്ട വിശദാംശങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക, രജിസ്ട്രേഷൻ നമ്പർ സേവ് ചെയ്യുക. തുടർന്ന്, ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യുക. അതിനുശേഷം, ഫീസ് അടച്ച് സ്ഥിരീകരണ പേജിന്റെ പ്രിന്റൗട്ട് എടുക്കുക.

advertisement

STEP 1: Log on to CTET official web site https://ctet.nic.in

STEP 2: Go to the link “Apply Online” and open the same.

STEP 3: Fill in the Online Application Form and note down Registration No./Application No.

STEP 4: Upload latest Scanned Photograph and Signature

STEP 5: Pay Examination Fee by debit/credit card and net banking.

advertisement

STEP 6: Print Confirmation page for record and future reference.

അപ്‌ലോഡ് ചെയ്യേണ്ട ഫോട്ടോയും ഒപ്പുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. Scanned Photo and Signature in JPG/JPEG format.

2. Size of scanned photograph should be between10 to100 KB

3. Image Dimension of photograph should be 3.5cm (width) x 4.5cm (height).

4. Size of scanned signature should be between 3 to 30 KB.

advertisement

5. Image Dimension of signature should be 3.5cm(length) x1.5cm(height)

അപേക്ഷാ ഫീസ്

ജനറൽ, ഒബിസി വിഭാഗങ്ങളിലെ അപേക്ഷകർ ഒന്നും രണ്ടും പേപ്പറുകൾക്ക് മാത്രം 1000/- രൂപയും പേപ്പർ ഒന്നും രണ്ടും പേപ്പറുകൾക്ക് ചേർന്ന് 1200 /- രൂപയും നൽകണം. പട്ടികജാതി/ വർഗ്ഗ/ ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ഒന്നും രണ്ടും പേപ്പറുകൾക്ക് മാത്രം 500/- രൂപയും ഒന്നും രണ്ടും പേപ്പറുകൾക്ക് ചേർന്ന് 600 /- രൂപയും നൽകണം അപേക്ഷഫീസിൽ ഇളവുണ്ട്.

advertisement

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ctet.nic.in

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
CTET | അഖിലേന്ത്യാ തലത്തിലെ അധ്യാപക അഭിരുചി പരീക്ഷയായ സി ടെറ്റിന് ഇപ്പോൾ അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories