ഇപ്പോൾ ഒന്നാം വർഷ ബിരുദത്തിനും ഇന്റഗ്രേറ്റഡ് ബിരുദത്തിനും പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അടിസ്ഥാന ശാസ്ത്രത്തിൽ ബിഎസ്‌സി, ബിഎസ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി /എംഎസ് വിദ്യാർത്ഥികളായിരിക്കണം, അപേക്ഷകർ. 2023 ൽ 12 ജയിച്ചവരെ മാത്രമേ പരിഗണിക്കൂ. മുൻ അധ്യയന വർഷങ്ങളിൽ പ്ലസ് ടു പൂർത്തീകരിച്ചവർക്ക് അവസരമില്ലെന്നു ചുരുക്കം. അപേക്ഷകരുടെ പ്രായം, 17 നും 22 നും ഇടയിലായിരിക്കണം.
സ്കോളർഷിപ്പ് ആനുകൂല്യം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, പ്രതിമാസം 5,000/- രൂപ നിരക്കിൽ ഓരോ വർഷവും 60,000/- രൂപ വീതം ബാങ്ക് എക്കൗണ്ടിൽ ലഭിക്കും. ഇതുകൂടാതെ പ്രതിവർഷം 20,000 രൂപ മെന്റർഷിപ് ഗ്രാന്റുമുണ്ട്. ബിരുദതലത്തിൽ ഇൻസ്പയർ ലഭിച്ചവർക്ക് ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനും ഉയർന്ന സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
advertisement
തെരഞ്ഞെടുപ്പ്
മൂന്ന് തലത്തിലാണ്, തെരഞ്ഞെടുപ്പ്
1.12–ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും മുകളിലത്തെ ഒരു ശതമാനത്തിൽപെട്ടവർ.
2.ജെഇഇ അഡ്വാൻസ്ഡ് / നീറ്റ് പരീക്ഷയിൽ ആദ്യ 10,000 റാങ്കിൽപെട്ടവർ
3.നാഷനൽ ടാലന്റ് സേർച് എക്സാമിനേഷൻ (NTSE) /ജഗദീഷ് ബോസ് നാഷനൽ സയൻസ് ടാലന്റ് സേർച് (JBNSTS) സ്കോളർമാർ, ഇന്റർനാഷനൽ ഒളിംപ്യാഡ് മെഡൽ ജേതാക്കൾ.
രാജ്യത്തെ വ്യത്യസ്ത പഠന ബോർഡുകളിൽ നിന്നും പ്ലസ്ടു പൂർത്തീകരിച്ച എറ്റവും ഉയർന്ന മാർക്കു സ്കോർ ചെയ്തിട്ടുള്ള 1%ത്തിന് മാത്രമാണ്, സ്കോളർഷിപ്പെന്നത് അക്കാദമിക നിലവാരത്തിന്റെ ഉയർന്ന സൂചികയെ കാണിക്കുന്നു. 2022 ൽ ഓരോ ബോർഡിലെയും കട്ട്ഓഫ് മാർക്ക് എത്രയെന്നു സൈറ്റിലുണ്ട്. കേരള സിലബസിൽ 98.08% വും സിബിഎസ്ഇ യിൽ 95.40% വും സിഐഎസ്‌സിഇ യിൽ 96.60 % വും ആയിരുന്നു , കഴിഞ്ഞ വർഷത്തെ കട്ട്ഓഫ് .
അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾ
താഴെ പരാമർശിച്ചിട്ടുള്ള 18 ശാസ്ത്രവിഷയങ്ങളിലെ ബാച്‌ലർ / മാസ്റ്റർ പഠനത്തിന് മാത്രമാണ് , സ്കോളർഷിപ് നൽകുന്നത്.
1. ഫിസിക്സ്
2.കെമിസ്ട്രി
3.മാത്തമാറ്റിക്സ്
4.ബയോളജി
5.സ്റ്റാറ്റിസ്റ്റിക്സ്
6.ജിയോളജി
7.ആസ്ട്രോഫിസിക്സ്
8.അസ്ട്രോണമി
9.ഇലക്ട്രോണിക്സ്
10.ബോട്ടണി
11.സുവോളജി
12.ബയോകെമിസ്ട്രി
13.ആന്ത്രപ്പോളജി
14.മൈക്രോബയോളജി
15.ജിയോഫിസിക്സ്
16.ജിയോകെമിസ്ട്രി
17.അറ്റ്മോസ്ഫെറിക് സയൻസസ്
18.ഓഷ്യാനിക് സയൻസസ്
അപേക്ഷാ സമർപ്പണത്തിന്
തയാറാക്കിയത് – ഡോ. ഡെയ്സൻ പാണേങ്ങാടൻ:
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)