TRENDING:

കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി ബി.ടെക്;  ഇപ്പോൾ അപേക്ഷിക്കാം

Last Updated:

എൽ.ബി.എസിനാണ് പ്രവേശനചുമതല. എ​ല്ലാ ജില്ലകളിലും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേ​ര​ള​ത്തി​ൽ എ.​ഐ.​സി.​ടി.​ഇ അം​ഗീ​കാ​ര​ത്തോടെ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിൽ ​ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി​യു​ള്ള ബി.​ടെ​ക് പ്ര​വേ​ശ​ന​ത്തി​ന് ഇപ്പോൾ അപേക്ഷിക്കാം. ജൂ​ലൈ 20 വരെയാണ്, അ​പേ​ക്ഷി​ക്കാനവസരം. വെ​ബ്സൈ​റ്റി​ൽ​ക്കൂ​ടി ഓ​ൺ​ലൈ​നാ​യിട്ടാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ അ​നു​ബ​ന്ധ​രേ​ഖ​ക​ൾ അ​പ്​​ലോഡ് ചെ​യ്യേണ്ടതുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ആർക്കൊക്കെ അപേക്ഷിക്കാം

അ​പേ​ക്ഷ​ക​ർ മൂ​ന്നു​വ​ർ​ഷം/ ര​ണ്ടു​വ​ർ​ഷം(​ലാ​റ്റ​റ​ൽ എ​ൻ​ട്രി) ദൈ​ർ​ഘ്യ​മു​ള്ള എ​ൻ​ജി​നീ​യ​റി​ങ്​ ടെ​ക്നോ​ള​ജി ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്/​ഇ​ന്ത്യ ഗ​വ​ൺ​മെ​ന്‍റി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ/ എ.​ഐ.​സി.​ടി.​ഇ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് നേ​ടി​യ ഡി.​വോ​ക്ക് യോ​ഗ്യ​തയോ നേ​ടി​യി​രി​ക്ക​ണം.അ​ല്ലെ​ങ്കി​ൽ 10+2 ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ്​ ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് യു.​ജി.​സി. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ബി.​എ​സ്​​സി ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വസരമുണ്ട്. എന്നാൽ മാ​ത്ത​മാ​റ്റി​ക്സ്​ പ​ഠി​ക്കാ​ത്ത​വ​ർ യൂ​നി​വേ​ഴ്സി​റ്റി/​കോ​ള​ജ് ത​ലത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്ന ബ്രി​ഡ്ജ് കോ​ഴ്സി​ൽ യോ​ഗ്യ​ത നേ​ട​ണം. യോ​ഗ്യ​ത പ​രീ​ക്ഷ 45 മാ​ർ​ക്കോ​ടെ പാ​സാ​യി​രി​ക്ക​ണം. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ ആ​കെ 40 മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം.

advertisement

അപേക്ഷാ ഫീസ്

ഓ​ൺ​ലൈ​ൻ മുഖേ​ന​യോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത ച​ലാ​ൻ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ലെ ഫെ​ഡ​റ​ൽ​ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ വ​ഴി​യോ  ജൂ​ലൈ 20 വ​രെ അപേ​ക്ഷ​ഫീ​സ്​ ഒ​ടു​ക്കാവുന്നതാണ്. പൊ​തു​വി​ഭാ​ഗ​ത്തി​ന് 1000/- രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​വി​ഭാ​ഗ​ത്തി​ന് 500/- രൂ​പ​യു​മാ​ണ് ,അ​പേ​ക്ഷ ഫീ​സ്​.

പ്രവേശന രീതി

എൽ.ബി.എസിനാണ് പ്രവേശനചുമതല. എ​ല്ലാ ജില്ലകളിലും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളുണ്ട്. പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ല​ഭി​ക്കു​ന്ന റാങ്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്  പ്രവേ​ശ​നം ന​ട​ത്തു​ന്ന​ത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

www.lbscentre.kerala.gov.in

advertisement

ഫോ​ൺ

0471 2560363

0471 2560364

തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി ബി.ടെക്;  ഇപ്പോൾ അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories