TRENDING:

ബിരുദധാരിയാണോ? NIT കാലിക്കറ്റിൽ MBAക്ക് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

നിലവിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെ അവസാന വർഷത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാലിക്കറ്റ്, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് (ഡി.എം.എസ്.)നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. മാർച്ച് 31 വരെ അപേക്ഷിക്കാം. ഡ്യുവൽ സ്പെഷ്യലൈസേഷനുകളുള്ള രണ്ട് വർഷത്തെ മുഴുവൻ സമയ പ്രോഗ്രാമിലേക്കാണ് പ്രവേശനം. രണ്ടാം വർഷത്തിൽ വാഗ്ദാനം ചെയ്യുന്ന അഞ്ച് സ്പെഷ്യലൈസേഷനുകളിൽ ഏതെങ്കിലും രണ്ട് മേജർ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാനവസരമുണ്ട്. നിലവിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെ അവസാന വർഷത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
advertisement

വിവിധ സ്പെഷ്യലൈസേഷനുകൾ

(i) ഫിനാൻസ് മാനേജ്‌മെൻറ്

(ii) ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ്

(iii) ഓപ്പറേഷൻസ് മാനേജ്‌മെൻറ്

(iv) മാർക്കറ്റിങ് മാനേജ്‌മെൻറ്

(v) ബിസിനസ് അനലിറ്റിക്സ് & സിസ്റ്റംസ്

അടിസ്ഥാനയോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും വിഷയത്തിലുള്ള ബാച്ച്‌ലർ ബിരുദമാണ്,അടിസ്ഥാനയോഗ്യത. ഇതു കൂടാതെ,2023-ൽ ഐ.ഐ.എം. നടത്തുന്ന സാധുവായ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) സ്കോർ ഉണ്ടായിരിക്കണം. കാറ്റ് സ്കോറും ഡി.എം.എസ്. നടത്തുന്ന വ്യക്തിഗത അഭിമുഖവും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

തൊഴിലുടമകൾ സ്പോൺസർ ചെയ്യുന്ന ഉദ്യോഗാർഥികൾക്കായി ആകെ അഞ്ച് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം നേടിയ ശേഷം സ്പോൺസറിങ് ഓർഗനൈസേഷനിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. കാറ്റ്, സി-മാറ്റ് അല്ലെങ്കിൽ തത്തുല്യമായ ദേശീയതല പ്രവേശന പരീക്ഷകളിൽ സാധുവായ സ്‌കോർ ഉള്ള അപേക്ഷകർക്ക് മുൻഗണന നൽകും.

advertisement

വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

dss.nitc.ac.in/somsapp/soms/login.aspx

www.nitc.ac.in

ഫോൺ

0495-2286119

മെയിൽ

dms_admission@nitc.ac.in

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
ബിരുദധാരിയാണോ? NIT കാലിക്കറ്റിൽ MBAക്ക് ഇപ്പോൾ അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories